CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 8 Seconds Ago
Breaking Now

പല സിനിമാക്കാര്‍ക്കും സ്ത്രീകള്‍ വെറും മാംസക്കഷ്ണങ്ങള്‍ മാത്രം; പരാതി ഉന്നയിച്ചാല്‍ കന്യാസ്ത്രീയുടെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് റിച്ചാ ഛദ്ദ

ബോളിവുഡ് ചിത്രങ്ങള്‍ ഇപ്പോഴും അല്‍പ്പവസ്ത്രം ധരിച്ച നടിമാരെ അവതരിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. മറിച്ചൊരു പ്രാധാന്യം കല്‍പ്പിച്ച് നല്‍കാന്‍ ഈ മീടൂ കാലത്തും ബോളിവുഡിന് സാധിച്ചിട്ടില്ല. മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീകള്‍ കിടക്ക പങ്കിടേണ്ടി വരുന്നതൊക്കെ സാധാരണ കാര്യമെന്ന അഭിപ്രായം പങ്കുവെച്ച സീനിയര്‍ താരങ്ങളുണ്ട്. പക്ഷെ തുറന്നുപറച്ചിലുകള്‍ പല പ്രമുഖരുടെയും മൂഖംമൂടി വലിച്ച് കീറിയതോടെ മാറ്റത്തിന്റെ തുടക്കം കണ്ടുതുടങ്ങിയിട്ടുണ്ട്. 

സ്ത്രീകളെ മാംസക്കഷ്ണങ്ങളായി കണക്കാക്കുന്ന ഫിലിം മേക്കേഴ്‌സ് ഇന്നുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി റിച്ചാ ഛദ്ദ. ലൈംഗിക ചൂഷണത്തിന് പുറമെ സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി അവതരിപ്പിക്കുന്നതും ഒരു പ്രശ്‌നമാണെന്ന് ഇവര്‍ പറയുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹൈ വെയിസ്റ്റ് പാന്റ് ധരിച്ചിട്ടും അരക്കെട്ട് കാണിക്കാന്‍ ഒരു സംവിധായകന്‍ വാശിപിടിച്ചു. വേണമെങ്കില്‍ നെറ്റിയിലോ, മുഖത്തോ വരച്ച് വെയ്ക്കാമെന്ന് മറുപടി നല്‍കിയെന്നും റിച്ച പറയുന്നു. 

മീടൂ മൂവ്‌മെന്റില്‍ നിന്നും ബോളിവുഡും മുക്തമല്ല. പക്ഷെ കാര്യങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകള്‍ നേരിടുന്ന അനുഭവങ്ങളാണ് വലിയ പ്രശ്‌നമാകുന്നത്. നാനാ പടേക്കറിന് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച തനുശ്രീ ദത്ത സിനിമ തന്നെ വിട്ടുപോയി. ഒരു കന്യാസ്ത്രീ പ്രതിഷേധിക്കുമ്പോള്‍ പോലും അവരുടെ ശുദ്ധിയെ, സ്വഭാവത്തെ ചോദ്യം ചെയ്യാനാണ് ആളുകള്‍ ശ്രമിക്കുക. പീഡിപ്പിച്ച വേട്ടക്കാരനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു, കേരളത്തില്‍ നിന്നും ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ അവസ്ഥ ഓര്‍മ്മിപ്പിക്കുകയായിരുന്നു റിച്ചാ ഛദ്ദ. 

പരാതി പറയാന്‍ മുന്നോട്ട് വരാന്‍ പറയുമ്പോഴും സ്ത്രീകളുടെ അവസ്ഥ ഇതൊക്കെയാണ്. ചില സിനിമാക്കാര്‍ക്ക് സിനിമ നിര്‍മ്മിക്കാനല്ല സുന്ദരികളായ സ്ത്രീകളിലാണ് താല്‍പര്യം, റിച്ച വ്യക്തമാക്കുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.