CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 46 Seconds Ago
Breaking Now

ഫഹദിന്റെ നായികയായി സായി പല്ലവി

വരത്തന് പിന്നാലെ മറ്റൊരു സിനിമയുമായെത്തുകയാണ് ഫഹദ് ഫാസില്‍. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയായെത്തുന്നത് സായ് പല്ലവിയാണ്. മൂന്നു വര്‍ഷത്തെ ചുരുങ്ങിയ സമയത്തിനുളളില്‍ തെന്നിന്ത്യന്‍ സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ സായ് പല്ലവിക്ക് കഴിഞ്ഞിട്ടുണ്ട്. ഫഹദിന്റെ നായികയായി നടിയെത്തുന്നത് ആരാധകരില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. സുരഭി ലക്ഷ്മി, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ, അതുല്‍ കുല്‍ക്കര്‍ണ്ണി, പ്രകാശ് രാജ് തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. റൊമാന്റിക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ളതായും സൂചനയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഊട്ടിയില്‍ ആരംഭിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.