CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Minutes 40 Seconds Ago
Breaking Now

വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി

വയനാട് : വോക്കിങ് കാരുണ്യയുടെ അറുപത്തി ഏഴാമത് സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജെയിന്‍  ജോസഫ് നേരിട്ട് കൈമാറി. തദവസരത്തില്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍, വായനശാല പ്രസിഡണ്ട് മോഹനന്‍ ചാരിറ്റി പ്രവര്‍ത്തകരായ പിജെ ജോണ്‍, ജോയ്‌സ് ജോണ്‍, ലിജി എന്നിവരും സന്നിഹിതരായിരുന്നു.

വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ  ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്ഷം ആയി നമ്മുടെ നാട്ടിലെ ഓരോസാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 10,000 രൂപയുടെ സഹായം നല്‍കാന്‍പദ്ധതിയിട്ട് ആരംഭിച്ച വോക്കിങ് കാരുണ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം  രൂപ വരെ ചില മാസങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകള്‍ ആണ് അതിനു പിന്നില്‍.

വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസ് മാറില്‍ ഒരാളായ ശ്രീ ജോയ് പൗലോസ് ഈ പ്രളയ കാലത്തു നാട്ടില്‍ അവധിയില്‍ആയിരുന്നു. അപ്പോള്‍ നേരിട്ട് കണ്ടു മനസിലാക്കിയ മൂന്ന് കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപെടുത്തുകയാണ്. ഈമാസത്തെ സംഭാവന ഈ മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ കണ്ണീര്‍ കടലില്‍ ഒരുതുള്ളി ആശ്വാസമായി എങ്കിലും മാറാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

വയനാട്ടില്‍, മാനന്തവാടിയിലെ കൊയിലേരിയില്‍, പുഴയുടെ തീരത്തു വര്‍ഷങ്ങള്‍ ആയി താമസിച്ചു വരുന്ന മൂന്നുകുടുംബങ്ങള്‍ ആണിത്. ഈ മൂന്നു കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ പിരിവെടുത്തു നല്‍കിയാണ് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്വെച്ച് നല്‍കിയത്.

ജോണി (75), ഭാര്യ ഗ്രേസി. ആസ്ത്മ രോഗിയായ ജോണിയും അംഗവൈകല്യം ഉള്ള ഗ്രേസി യും. അവര്‍ക്കു മക്കള്‍ ഇല്ല. അവരുടെ വീട് ഇരുന്ന സ്ഥലത്തു ഇപ്പോള്‍ അവശേഷിക്കുന്നത് പൊട്ടി പൊളിഞ്ഞ തറ മാത്രം. എല്ലാം വെള്ളംകൊണ്ടുപോയി. അവര്‍ നാട്ടു വളര്‍ത്തിയ ഒരു തെങ്ങു എല്ലാത്തിനും മൂക സാക്ഷിയായ നിലയില്‍ ആ തറയോട് ചേര്‍ന്ന്ഇപ്പോഴും ഉണ്ട്.  ദുരിതാശ്വാസ കാമ്പില്‍ ഇപ്പോഴും കഴിയുന്ന അവരുടെ ഫോട്ടോ അവിടെ പോയി എടുത്തില്ല

കുര്യാക്കോസ് (80) ഭാര്യ മേരി. രണ്ടു പെണ്മക്കള്‍ ഉണ്ട്. അവരെ കല്യാണം കഴിച്ചു അയച്ചു. വളരെ സാധുക്കള്‍ ആണ്എല്ലാവരും. ഈ എണ്‍പതാം വയസിലും മാനന്തവാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൊയിലേരി ശാഖയുടെ സെക്യൂരിറ്റിആയി ജോലി ചെയ്താണ് കുടുംബം പൊറ്റുന്നത്. വീടിനുള്ളില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി എല്ലാം നശിച്ചു.

കരുണന്‍ (75) ഭാര്യ തങ്കമണി. ഒരു മകള്‍ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. ആസ്തമ രോഗിയായ കരുണന് കൂലി പണിഎടുക്കാന്‍ ഉള്ള ആരോഗ്യം ഇല്ല.  ഭാര്യ തങ്കമണി മറ്റു വീടുകളിലെ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.  വെള്ളംകയറി എല്ലാം നശിച്ചു. രണ്ടു ആടും മൂന്നു കോഴികളും ആയിരുന്നു ആ കുടുംബത്തിന്റെ ആകെ സ്വത്തു. രണ്ടു പിടകോഴികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി ചത്തു.  ആടിനെ വേറൊരു വീട്ടിലേക്കു മാറ്റി. പൂവന്‍ കോഴി ഇപ്പോഴും വീടിന്റെകാവല്‍ക്കാരന്‍ പോലെ അവിടെ ഉണ്ട്.

സര്‍വതും നഷ്ടപ്പെട്ട ഈ മൂന്ന് കുടുംബങ്ങളെ വോക്കിങ് കാരുണ്യയോടൊപ്പം സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

 Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

Attachments area

 

 




കൂടുതല്‍വാര്‍ത്തകള്‍.