CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 15 Seconds Ago
Breaking Now

ഭാര്യയുടെ നഗ്ന ചിത്രങ്ങളും ഫോണ്‍ നമ്പറും അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പ്രതിയില്‍നിന്ന് രണ്ട് സിംകാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഭാര്യയുടെ നഗ്ന ചിത്രങ്ങളും ഫോണ്‍ നമ്പറും അശ്ലീല വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു.

നവംബര്‍ 13 ന് ആണ് യുവതി പരാതി നല്‍കിയത്. തന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നുവെന്നും തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്നുമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി. പ്രതിയെ കണഅടെത്താനായില്ല. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യ വിവരം കിട്ടിയതോടെ പോലീസെത്തി പിടികൂടുകയായിരുന്നു.

പ്രതിയില്‍നിന്ന് രണ്ട് സിംകാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇതില്‍ ഒരു ഫോണും സിംകാര്‍ഡുമാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. 2011 ല്‍ പ്രണയിച്ച് വിവാഹിതരായ ഇരുവരും പത്തുമാസമായി ഒരുമിച്ചല്ല താമസം. ഇതിനിടെയാണ് ചിത്രങഅങള്‍ പ്രചരിപ്പിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.




കൂടുതല്‍വാര്‍ത്തകള്‍.