CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 47 Seconds Ago
Breaking Now

ഇടിവെട്ടി മഞ്ഞ് പെയ്യിക്കാന്‍ 'മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്'; യൂറോപ്പില്‍ നിന്നും തണുപ്പേറിയ കാറ്റ് വീശിയെത്തുമ്പോള്‍ യുകെയില്‍ പകല്‍സമയത്തും താപനില 5 സെല്‍ഷ്യസിലേക്ക്; രാത്രി മഞ്ഞും മഴയും ചേര്‍ന്ന് -5 സെല്‍ഷ്യസിലെത്തിക്കും

ഇടിമിന്നലിനോടൊപ്പം മഞ്ഞിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് മെറ്റ് ഓഫീസ്

സ്‌കാന്‍ഡിനേവിയയില്‍ നിന്നുമെത്തുന്ന തണുത്ത കാറ്റ് താപനില താഴ്ത്തുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലേക്ക് എത്തുന്ന ബീസ്റ്റ് ഫ്രം ഈസ്റ്റാണ് ഈ ആഴ്ച പണി തുടങ്ങുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ യുകെയുടെ ചില ഭാഗങ്ങളില്‍ ശൈത്യകാല മഴയെത്തും. ഇതോടെ നവംബറില്‍ പതിവില്ലാത്ത രീതിയില്‍ ആസ്വദിച്ചുവന്ന ചൂട് അവസാനിക്കും. യൂറോപ്പില്‍ നിന്നുമുള്ള തണുപ്പേറിയ കാറ്റെത്തുന്നതോടെ പകല്‍ സമയത്ത് താപനില 5 സെല്‍ഷ്യസിലേക്കും, പാത്രി കാലങ്ങളില്‍ ചില ഇടങ്ങളില്‍ -5 സെല്‍ഷ്യസിലേക്കും താഴുമെന്നും മുന്നറിയിപ്പുണ്ട്. 

കാറ്റാണ് രാജ്യത്തിന് പ്രധാനമായും തണുപ്പിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഹിമവൃഷ്ടിയും, ഐസും, ചെറിയ മഞ്ഞുവീഴ്ചയും ചില ഭാഗങ്ങളിലെങ്കിലും ഉണ്ടായേക്കാമെന്നതിന് പുറമെ മഞ്ഞ് മഴയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഈ തണുപ്പ് വര്‍ദ്ധിച്ച് വരുമെന്ന് മെറ്റ് ഓഫീസ് മീറ്റിയോറോളജിസ്റ്റ് സ്റ്റീവന്‍ കീറ്റ്‌സ് വ്യക്തമാക്കി. മഴ മേഘങ്ങളും, മഴയും ചില ഭാഗങ്ങളില്‍ മാത്രമാണ് ഉണ്ടാവുകയെങ്കിലും കാറ്റാണ് കാര്യങ്ങള്‍ രൂക്ഷമാക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളിലാണ് ഇതിന്റെ ആഘാതം പ്രധാനമായും അനുഭവപ്പെടുക. മലകളും, കുന്നുകളുമുള്ള ഭാഗങ്ങളിലാണ് മഞ്ഞ് വീഴ്ച പ്രധാനമായും ഉണ്ടാവുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ത്തു. 

ഇടിമിന്നലിനോടൊപ്പം മഞ്ഞിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് മെറ്റ് ഓഫീസ് പറയുന്നു. സൗത്ത്, സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ മഴയ്‌ക്കൊപ്പമാകും ഇത്. ഉച്ചയ്ക്ക് ശേഷം മധ്യ, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് വെയില്‍സ് എന്നിവിടങ്ങളിലേക്കും ഇത് വ്യാപിക്കും. വെയില്‍സ്, പെന്നൈന്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഹിമവൃഷ്ടിക്കും, മഞ്ഞുവീഴ്ചയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സൗത്ത് ഈസ്റ്റില്‍ മഴ കനത്താല്‍ ഇതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും ഹിമവൃഷ്ടിക്ക് സാധ്യതയുണ്ട്. 

അടുത്ത 24 മണിക്കൂറില്‍ കാര്യങ്ങള്‍ കൂടിക്കുഴഞ്ഞ നിലയിലാണ്. മഴയും, മഞ്ഞും ഒരുപോലെ പ്രതീക്ഷിക്കാമെന്ന് മാത്രമാണ് തല്‍ക്കാലം മെറ്റ് ഓഫീസ് പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.