CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 48 Seconds Ago
Breaking Now

തല്ലുതീര്‍ക്കാന്‍ ചെന്ന പോലീസുകാരിയെ ചവിട്ടിവീഴ്ത്തിയത് പാഞ്ഞുവന്ന ബസിന് മുന്നിലേക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇടപെടാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പൊതുജനം; കാഴ്ചക്കാരെ രൂക്ഷമായി വിമര്‍ശിച്ച് പോലീസ് സംഘടന

രണ്ട് തെമ്മാടികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം.

പൊതുജനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ സംരക്ഷിക്കാനെത്തുന്ന പോലീസുകാര്‍ക്കൊപ്പം നില്‍ക്കാന്‍ ജനം തയ്യാറായില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്വന്തം ശരീരം കേടാക്കുന്നത് എന്തിനെന്ന് പോലീസ് ഓഫീസര്‍മാരുടെ സംഘടന. ഓഫീസര്‍മാരെ പിന്തുണയ്ക്കാതെ കാഴ്ചക്കാരാകുന്ന ജനത്തെ സംരക്ഷിക്കാന്‍ നില്‍ക്കാതെ തെമ്മാടികളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലതെന്നും മെറ്റ് പോലീസ് ഫെഡറേഷന്‍ പ്രതികരിച്ചു. വനിതാ പോലീസ് ഓഫീസറെ അക്രമിക്കുന്നത് തടയാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് രസിച്ച നാട്ടുകാരുടെ പ്രവര്‍ത്തനമാണ് രോഷത്തിന് കാരണം. 

ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെ തെമ്മാടികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഓടിയെത്തിയ അക്രമി വനിതാ ഓഫീസറെ ചവിട്ടിവീഴ്ത്തിയത്. പാഞ്ഞുവന്ന ബസിന് മുന്നിലേക്ക് തെറിച്ച് വീണെങ്കിലും ഓഫീസര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ സ്വയം അപകടത്തില്‍ പെടുമെങ്കില്‍ വിട്ടുകളയണമെന്ന് സഹജീവനക്കാരെ ഉപദേശിക്കേണ്ട സമൂഹത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ കെന്‍ മാര്‍ഷ് പ്രതികരിച്ചു. 

അക്രമത്തിന് ഇരയാകാനല്ല ഞങ്ങള്‍ ജോലി ചെയ്യുന്നത്. ജനത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഈ ജോലിയുടെ അര്‍ത്ഥമെന്താണ്, കെന്‍ മാര്‍ഷ് ചോദിക്കുന്നു. സൗത്ത് ലണ്ടനിലെ ക്രോയ്ഡണില്‍ നടക്കുന്ന ഞെട്ടിക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ രൂക്ഷ വിമര്‍ശനം. രണ്ട് തെമ്മാടികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം.

എന്നാല്‍ ഈ സമയത്ത് പൊതുജനം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്. പാഞ്ഞെത്തിയ ബസിന് മുന്നില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വനിതാ പോലീസുകാരി മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.