CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 23 Seconds Ago
Breaking Now

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എങ്ങനെയെന്ന് ക്ലാസെടുത്തു ; ഷെല്‍റ്റര്‍ ഹോം മാനേജര്‍ അറസ്റ്റില്‍

സിബിഐ ചോദ്യം ചെയ്ത മധു തനിക്ക് ഷെല്‍റ്റര്‍ ഹോമിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.

മുസാഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസിലെ പ്രതിയായ മാനേജര്‍ അറസ്റ്റില്‍. പ്രധാന പ്രതി ബ്രജേഷ് താക്കൂറിന്റെ കൂട്ടാളി മധുവാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഷെല്‍റ്റര്‍ ഹോമിലെ പെണ്‍കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് ഇവര്‍ പഠിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സിബിഐ ചോദ്യം ചെയ്ത മധു തനിക്ക് ഷെല്‍റ്റര്‍ ഹോമിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്. 

ഷെല്‍റ്റര്‍ ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് സെക്‌സില്‍ ഏര്‍പ്പെടാന്‍ പഠിപ്പിക്കുന്നതിന് പുറമെ അശ്ലീല ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാനും ഇവര്‍ ക്ലാസെടുത്തിരുന്നതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ പതിവായി വീട്ടില്‍ കയറിയിറങ്ങിയതോടെ കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടായി. ഇതേത്തുടര്‍ന്നാണ് മധു സിബിഐ മുന്‍പാകെ ഹാജരായത്. 

സേവാ സങ്കല്‍പ്പ് ഏവം വികാസ് സമിതി ഷെല്‍റ്റര്‍ ഹോമില്‍ അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. നേരത്തെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഷെല്‍റ്റര്‍ ഹോമില്‍ നടക്കുന്ന ലൈംഗിക ചൂഷണവും, പീഡനങ്ങളും, കൊലപാതകവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പുമായി നടത്തിയ പഠനത്തിലാണ് പുറത്തുവന്നത്. 

ഷെല്‍റ്റര്‍ ഹോം നടത്തിയിരുന്ന താക്കൂര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസ്. മന്ത്രി മഞ്ജു വര്‍മ്മയും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.