യുഎഇയില്‍ ഒരു മൊറോക്കോ സ്വദേശിനിയായ യുവതി നടത്തിയ കൊലപാതകം കേട്ട് ഞെട്ടലിലാണ് ഇപ്പോള്‍ ലോകം. കാമുകനെ കൊലപ്പെടുത്തിയ മൊറോക്കോ സ്വദേശിനി ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി ഭക്ഷണമായി വിളമ്പിയെന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.
അബുദാബിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാമുകന്റെ മൃതശരീരം പാകം ചെയ്ത ശേഷം മക്ബൂസ് എന്നു പേരുള്ള പരമ്പരാഗത ചോറിനും, ഇറച്ചി വിഭവങ്ങള്‍ക്കും ഒപ്പം പാകിസ്ഥാനി തൊഴിലാളികള്‍ക്ക് വിളമ്പുകയായിരുന്നു. ഏഴ് വര്‍ഷക്കാലം പ്രണയിച്ച കാമുകനെയാണ് യുവതി വെട്ടിനുറുക്കി ഭക്ഷണമാക്കിയതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമുകിയെ ഒഴിവാക്കി സ്വദേശത്ത് നിന്നുമുള്ള മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ ഒരുങ്ങിയതോടെയാണ് ഈ ക്രൂരകൃത്യം നടപ്പാക്കിയത്. ഇതേക്കുറിച്ച് കാമുകന് യുവതിയോട് വെളിപ്പെടുത്തുകയും ചെയ്തു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. എന്നാല്‍ സംഭവം പുറത്തുവരുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.
യുവാവിന്റെ സഹോദരന് ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവതിയുടെ ബ്ലെന്‍ഡറില്‍ ഒരു മനുഷ്യന്റെ പല്ല് കൂടി കണ്ടതോടെ സംശയമായി. പിന്നീട് പോലീസെത്തി അന്വേഷണം നടത്തിയതോടെയാണ് കൊലപാതക കഥ വെളിപ്പെടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം യുവതി വിചാരണ നേരിടുമെന്ന് പോലീസ് വ്യക്തമാക്കി