CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 38 Seconds Ago
Breaking Now

ട്രെയിന്‍ കയറിയിറങ്ങി പോയിട്ടും കുഞ്ഞ് ഉഷാര്‍ ; ട്രാക്കില്‍ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്ലാറ്റ്‌ഫോമിനും, ട്രാക്കിനും ഇടയിലുള്ള വിടവിലേക്ക് വീണ ഒരു വയസ്സുള്ള കുഞ്ഞാണ് ആയുസ്സിന്റെ ബലം കൊണ്ട് ജീവനോടെ രക്ഷപ്പെട്ടത്.

മനുഷ്യന്റെ മരണം ആര്‍ക്കാണ് നിശ്ചയിക്കാന്‍ സാധിക്കുക? അപ്രതീക്ഷിതമായ ചില നേരങ്ങളില്‍ അത് നമ്മെ തേടിവരും. ഈ ലോകത്തിലെ യാത്ര പൂര്‍ത്തിയാക്കി മനുഷ്യന്‍ മടങ്ങും. പക്ഷെ ചില സമയത്ത് കണ്‍മുന്നില്‍ മരണം എത്തിനിന്നിട്ടും കുറച്ച് കൂടി സമയം അനുവദിച്ച് കൊണ്ട് മടങ്ങുന്ന പതിവുണ്ട്. ഉത്തര്‍പ്രദേശിലെ മധുര റെയില്‍വെ സ്റ്റേഷനിലാണ് അത്തരമൊരു സംഭവം അരങ്ങേറിയത്. 

പ്ലാറ്റ്‌ഫോമിനും, ട്രാക്കിനും ഇടയിലുള്ള വിടവിലേക്ക് വീണ ഒരു വയസ്സുള്ള കുഞ്ഞാണ് ആയുസ്സിന്റെ ബലം കൊണ്ട് ജീവനോടെ രക്ഷപ്പെട്ടത്. ഹൃദയം നിശ്ചലമാക്കാന്‍ പോന്ന ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കുഞ്ഞ് പ്ലാറ്റ്‌ഫോമിനും, ട്രാക്കിനും ഇടയിലേക്ക് വീണതിന് പിന്നാലെ ട്രാക്കിലേക്ക് ട്രെയിന്‍ പാഞ്ഞെത്തുകയും ചെയ്തതോടെ ആളുകള്‍ കഥ കഴിഞ്ഞെന്ന് കരുതി ഭയപ്പെട്ടു. 

എന്നാല്‍ കുഞ്ഞിനെ കടന്നുപോയ ട്രെയിന്‍ യാതൊരു പരുക്കും ഏല്‍പ്പിക്കാതെയാണ് പോയത്. ട്രാക്കിന് തൊട്ടരികില്‍ കിടന്നെങ്കിലും ട്രെയിനിന്റെ ഭാഗങ്ങള്‍ കുഞ്ഞിനെ സ്പര്‍ശിച്ചില്ല. ട്രെയിന്‍ കടന്നുപോയതോടെ ആളുകള്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി കുഞ്ഞിനെ പൊക്കിയെടുത്തു. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന കുടുംബത്തിന് കുട്ടിയെ കൈമാറി. 

കരയുന്നുണ്ടായെങ്കിലും പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് വിവരം. എന്തായാലും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഈ രക്ഷപ്പെടല്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.