CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 55 Seconds Ago
Breaking Now

ആദ്യം വൈകുമെന്നറിയിച്ചു ; പിന്നീട് വിമാനം റദ്ദാക്കി ; കലിപൂണ്ട് എയര്‍പോര്‍ട്ടില്‍ വച്ച് പാക് യാത്രക്കാരന്‍ ലഗേജിന് തീ കൊളുത്തി

പാകിസ്ഥാനിലെ ഇസ്ലാമാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ രോഷപ്രകടനം അരങ്ങേറിയത്.

പാകിസ്ഥാനിലെ ഒരു വിമാന യാത്രക്കാരന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം വിമാനം റദ്ദാക്കിയെന്ന് കൂടി കേട്ടപ്പോഴുള്ള കലിപ്പ് തീര്‍ക്കാനായി യാത്രക്കാരന്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വെച്ച് തന്റെ ലഗേജിന് തീകൊളുത്തുകയായിരുന്നു. ഈ സംഭവങ്ങളുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. പാകിസ്ഥാനിലെ ഇസ്ലാമാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ രോഷപ്രകടനം അരങ്ങേറിയത്.

മധ്യവയസ്സുള്ള ഒരാളാണ് വീഡിയോ പ്രകാരം ഗലേജിന് തീകൊളുത്തിയത്. കാഴ്ച കണ്ട ഒരാള്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി അടുത്തെത്തുമ്പോള്‍ ഇയാള്‍ സിലിണ്ടര്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. രാവിലെ 7 മണിക്ക് പുറപ്പെടേണ്ട പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ആദ്യം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ മൂലം വൈകിപ്പിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം മോശം കാലാവസ്ഥ ചൂണ്ടിക്കാണിച്ച് റദ്ദാക്കുകയുമായിരുന്നുവെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും എയര്‍പോര്‍ട്ടില്‍ തീ ആളിപ്പടരാന്‍ അനുവദിക്കാതെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി തീകെടുത്തി. വിമാനം റദ്ദാക്കിയതിനെതിരെ നിരവധി യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. മുദ്രാവാക്യം വിളിയും മറ്റും നടക്കുന്നതിന് ഇടെയാണ് ലഗേജിന് തീകൊളുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.