കീ ബോര്‍ഡില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയുടെ ഈ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വാക്കുകളിങ്ങനെ
' എനിയ്ക്ക് പത്തു വയസ്സുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി കൂടി. പിന്നീട് പരിശോധിച്ചപ്പോള്‍ രക്താര്ബുധത്തിന്റെ തുടക്കമെന്ന് കണ്ടെത്തി. വീട്ടുകാരൊക്കെ ആകെ തകര്‍ന്നുപോയി. പക്ഷെ ആരംഭത്തില്‍ കണ്ടെത്തിയതോടെ കൃത്യമായി ചികിത്സിച്ച് മാറ്റാന്‍ സാധിച്ചു. അത്തരമൊരു ജീവിത അനുഭവത്തിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. ദൈവം എനിയ്ക്കായി മാറ്റിവച്ച നിയോഗം പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണെന്ന തോന്നലിലാണ് ഇപ്പോള്‍. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരേയും സൃഷ്ടിക്കാറില്ല. എല്ലാവര്ക്കും അവരവരുടേതായ ചിലത് ചെയ്തു തീര്‍ക്കാനുണ്ടെന്നും സ്റ്റീഫന്‍ ദേവസ്സി പറയുന്നു.
പ്രീഡിഗ്രി തോറ്റ കഥയും ചെറിയ ചിരിയോടെ സ്റ്റീഫന്‍ പങ്കുവച്ചു. പഠിപ്പല്ല, എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മനോഹരമായി പ്രീഡിഗ്രി തോറ്റു. പക്ഷെ അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത എനിക്കില്ല. ഞാനൊരു ഡിഗ്രി പോലും ചെയ്യാതെ പഠനമുപേക്ഷിച്ചതില് വീട്ടുകാര്‍ക്ക് സങ്കടമുണ്ടായിരുന്നു. പക്ഷെ ജീവിതം കൊണ്ട് ആ തോല്‍വി വിജയമാക്കിയെന്ന് വിശ്വസിക്കുന്നു. നമ്മുടെ ലക്ഷ്യം എന്താണോ അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സ്റ്റീഫന്‍ ദേവസ്സി പറയുന്നു.