CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 42 Seconds Ago
Breaking Now

നിവിന്‍ പോളിയുടെ മിഖായേല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

100 കോടി കടന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നാലെ മറ്റൊരു വേഷപകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് നിവിന്‍ പോളി. കാവല്‍മാലാഖ ടാഗ് ലൈനോടെയെത്തുന്ന മിഖായേല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്നതാണ് പോസ്റ്റര്‍. അന്ധകാരത്തിലകപ്പടുമ്പോള്‍ നിങ്ങളെ നയിക്കാന്‍ ഒരു രക്ഷകനെത്തും, അവനാണ് മിഖായേല്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

നിവിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പൊലീസ് സ്റ്റേഷനില്‍ തല്ല് കൊള്ളുന്ന നിവിനാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. തല്ലിന് ശേഷം പെയ്ന്‍ കില്ലര്‍ മരുന്ന ഏഴുതി കൊടുക്കുന്ന പൊലീസുകാരന് ഇതിലും ഡോസുള്ളത് ഞാന്‍ എഴുതുന്നുണ്ടെന്ന എന്ന മാസ് ഡയലോഗും പറഞ്ഞാണ് നായകന്‍ സ്റ്റേഷന്‍ വിടുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.