CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 52 Seconds Ago
Breaking Now

1398 കര്‍ഷകരുടെ കടം വീട്ടി അമിതാഭ് ബച്ചന്‍

യുപിയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി അമിതാഭ് ബച്ചന്‍. സംസ്ഥാനത്തെ 1398 കര്‍ഷകരുടെ വായ്പ ബിഗ്ബി തിരിച്ചടച്ചു. തന്റെ ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യമറിയിച്ചത്. കര്‍ഷകരുടെ വായ്പാ ഇനത്തില്‍ 4.05 കോടി രൂപയാണ് തിരിച്ചടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

' കര്‍ഷകരുടെ ഭാരങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കണമെന്ന് തോന്നി. അതു നടപ്പാക്കാനായപ്പോള്‍ ഉള്ളില്‍ നിറഞ്ഞ സന്തോഷം പറഞ്ഞ് അറിയിക്കാനാകില്ല. വായ്പകള്‍ ഒറ്റത്തവണയായി തീര്‍ത്തതിന്റെ രേഖകള്‍ അടുത്ത ദിവസം തന്നെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 70 പേര്‍ക്ക് ഇതിന്റെ രേഖകള്‍ താന്‍ നേരിട്ട് വിതരണം ചെയ്യും. മുംബൈയില്‍ വച്ചാകും ചടങ്ങ്. ഇതിനായി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ യാത്രയ്ക്കായി ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് ട്രെയ്ന്‍ ബോഗി ബുക്ക് ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ കടം ബച്ചന്‍ തീര്‍ത്തിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.