CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 29 Seconds Ago
Breaking Now

വീണ്ടും പരുക്കേറ്റ് നെയ്മര്‍; കാമറൂണിനെതിരെ സൗഹൃദ മത്സരത്തിന്റെ 7-ാം മിനിറ്റില്‍ ബ്രസീല്‍ ക്യാപ്റ്റന്‍ പുറത്ത്

നെയ്മര്‍ക്ക് പകരം കളത്തിലിറങ്ങിയ റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിനായി വിജയഗോള്‍ നേടിയത്.

ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മറുടെ പരുക്കേറ്റുള്ള അഭിനയം വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം കളത്തിലെത്തിയ താരം ദേശീയ ടീമിനായി മത്സരിച്ചപ്പോള്‍ ഒരുവട്ടം കൂടി പരുക്കേറ്റ് പുറത്തായി. കാമറൂണിന് എതിരായ സൗഹൃദമത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ക്യാപ്റ്റന് പരുക്കേറ്റത്. മത്സരത്തില്‍ ബ്രസീല്‍ 1-0ന് വിജയിച്ചു. ഇതോടെ ലോകകപ്പിന് ശേഷം ടിറ്റെയുടെ ടീമിന് ആറ് വിജയങ്ങളായി. 

നെയ്മര്‍ക്ക് പകരം കളത്തിലിറങ്ങിയ റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിനായി വിജയഗോള്‍ നേടിയത്. ക്യാപ്റ്റന്‍ മുടന്തി പുറത്ത് പോയ ആഘാതത്തില്‍ നിന്നും മടങ്ങിയെത്താന്‍ ബ്രസീലിന് കുറച്ച് സമയം വേണ്ടിവന്നിരുന്നു. പകുതിസമയ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കവെ കോര്‍ണറിന് തലവെച്ചായിരുന്നു റിച്ചാര്‍ലിസണ്‍ ഗോള്‍ നേടിയത്. 

രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി ബ്രസീല്‍ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഗബ്രിയേല്‍ ജീസസിന്റെ ഗോള്‍ ഉയര്‍ത്താനുള്ള ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ആര്‍തര്‍, അലന്‍ എന്നിവര്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും കാമറൂണ്‍ ഗോള്‍കീപ്പര്‍ ഫാബ്രിസ് ഒണ്ടോവാ മികച്ച പ്രകടനം നടത്തി ഇതില്‍ നിന്നും ടീമിനെ രക്ഷപ്പെടുത്തി. 

ലോകകപ്പില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായ ബ്രസീലിന്റെ തുടര്‍ച്ചയായ ആറാം ജയമാണ് കാമറൂണിന് എതിരെ നേടിയത്. അതേസമയം നെയ്മറുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരീസ് സെന്റ് ജര്‍മ്മന്‍ താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.