CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 56 Seconds Ago
Breaking Now

ഇന്ത്യയെ കബളിപ്പിച്ച് മുങ്ങിയ മല്ല്യക്ക് ബ്രിട്ടനിലും രക്ഷയില്ല; ബ്രിട്ടനില്‍ വിജയ് മല്യയ്ക്ക് തിരിച്ചടി ; ലണ്ടനിലെ ആഡംബര വസതി നഷ്ടമായേക്കും

ബാങ്കിന് വന്ന നിയമ ഇടപാടുകള്‍ക്കുള്ള നഷ്ടപരിഹാര തുകയായ 88000 പൗണ്ട് അടയ്ക്കാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടു.

വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനില്‍ തിരിച്ചടി. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നത് ഒഴിവാക്കാനായി നടത്തിയ നിയമ യുദ്ധത്തിലാണ് മല്യയ്ക്ക് പണിയായത്. യുകെ ഹൈക്കോടതി മല്യയുടെ വാദങ്ങള്‍ തള്ളി.

20.4 മില്യണ്‍ പൗണ്ട് ഈട് വച്ച മധ്യ ലണ്ടനിലെ റീജന്റ് പാര്‍ക്കിന് സമീപമുള്ള കോണ്‍വാള്‍ ടെറസിലെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായാണ് സ്വിസ് ബാങ്ക് യുബിഎസ് മുന്നോട്ട് പോയത്. ബാങ്കിന് വന്ന നിയമ ഇടപാടുകള്‍ക്കുള്ള നഷ്ടപരിഹാര തുകയായ 88000 പൗണ്ട് അടയ്ക്കാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടു.

വിജയ് മല്യയുടേയും കുടുംബത്തിന്റെയും യുബി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് അതിഥികളുടേയും ഹൈക്ലാസ് വസതിയാണ് ഇതെന്നാണ് യുകെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. കേസ് ഇനി അടുത്ത മേയില്‍ പരിഗണിക്കും. ഇതുവരെ ബാങ്കിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.

കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നടപടികള്‍ തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും യുബിഎസ് അറിയിച്ചു. അതേസമയം കാലാവധിക്ക് മുമ്പാണ് ബാങ്ക് വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് മല്യയുടെ അഭിഭാഷകന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.