CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 51 Seconds Ago
Breaking Now

ഐഇഎല്‍ടിഎസ് റൈറ്റിംഗ് 6.5 ആക്കാനൊരുങ്ങി എന്‍എംസി; പ്രാബല്യം ജനുവരി ഒന്ന് മുതല്‍; വിദേശ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും സുവര്‍ണ്ണാവസരം; ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും, സമ്മര്‍ദം കുറയ്ക്കാനും എന്‍എച്ച്എസ് ഒരുങ്ങുമ്പോള്‍ പ്രതീക്ഷയോടെ മലയാളികള്‍

എന്‍എംസി രജിസ്റ്ററില്‍ കടക്കാതെ യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും സാധിക്കില്ല

എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണക്കുറവ് ഒരു വലിയ തലവേദനയാണ്. ഇത് മൂലം നിലവിലെ ജീവനക്കാരും രോഗികളും വലിയ സമ്മര്‍ദം നേരിടുന്നുമുണ്ട്. ഇത് പരിഹരിക്കാനായി വിദേശ നഴ്‌സുമാരെ ആശ്രയിക്കാതെ മറ്റ് വഴികളില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായി വിദേശ നഴ്‌സുമാര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ എളുപ്പമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മലയാളി നഴ്‌സുമാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ട് കൊണ്ടാണ് ഐഇഎല്‍ടിഎസ് റൈറ്റിംഗ് മൊഡ്യൂള്‍ ലെവല്‍ 6.5 ആയി ചുരുക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റം നടപ്പാക്കുമെന്നാണ് എന്‍എംസി അറിയിച്ചിരിക്കുന്നത്.  

വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള യോഗ്യതകള്‍ മാറ്റുകയാണ് തങ്ങളുടെ പദ്ധതിയെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കി. നിലവിലെ സ്റ്റാന്‍ഡേര്‍ഡില്‍ ചിലര്‍ തലനാരിഴയ്ക്ക് പുറത്ത് പോകുന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ നീക്കം. ഇംഗ്ലീഷ് റിട്ടണ്‍ പരിധി കുറയ്ക്കുന്നത് വഴി കൂടുതല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കടമ്പ ചാടിക്കടക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. മാറ്റങ്ങള്‍ കൂടുതല്‍ ജീവനക്കാരെ എത്തിക്കാനും എന്‍എച്ച്എസിലെ സമ്മര്‍ദം ഒഴിവാക്കാനും വഴിയൊരുക്കുമെന്ന് റെഗുലേറ്റര്‍ കരുതുന്നു. 

എന്‍എംസി രജിസ്റ്ററില്‍ കടക്കാതെ യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും സാധിക്കില്ല. ഐഇഎല്‍ടിഎസ് നാല് ഏരിയകളില്‍ ലെവല്‍ 7 നേടണമെന്നാണ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സിസ്റ്റം നിബന്ധന. ഭാവിയില്‍ റൈറ്റിംഗില്‍ ലെവല്‍ 6.5 ആയി കുറയ്ക്കാനാണ് എന്‍എംസി നിര്‍ദ്ദേശിക്കുന്നത്. റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എന്നിവയില്‍ ലെവല്‍ 7 തന്നെയായി തുടരും. നിരവധി മലയാളി നഴ്‌സുമാരുടെ യുകെ സ്വപ്നം ഐഇഎല്‍ടിഎസ് റൈറ്റിംഗില്‍ തട്ടി പൊലിയാറുണ്ട്. ഈ അപകടമാണ് എന്‍എംസി തീരുമാനത്തോടെ ഒഴിവാകുന്നത്. റൈറ്റിംഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 6.5 നേടി നിരാശരായി ഇരിക്കുന്നവര്‍ക്ക് ജനുവരി മുതല്‍ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യാം. 

നാട്ടില്‍ നിന്ന് തന്നെ എന്‍എംസി വെബ്‌സൈറ്റിലുള്ള ഓണ്‍ലൈന്‍ കോമ്പീറ്റന്‍സി ടെസ്റ്റ പാസാകുകയാണ് ഐഇഎല്‍ടിഎസ് നേടിയാല്‍ ആദ്യ ഘട്ടം. എന്‍എംസി വെബ്‌സൈറ്റില്‍ നോക്കി എവിടെ നിന്ന് പരീക്ഷ എഴുതാന്‍ കഴിയുമെന്ന് മനസ്സിലാക്കാം. ഇത് പാസാകുന്നവര്‍ക്ക് യുകെയിലേക്ക് താല്‍ക്കാലിക വിസയ്ക്കും, യുകെയില്‍ എത്തിയ ശേഷം പ്രാക്ടിക്കല്‍ ടെസ്റ്റിലും പങ്കെടുക്കാം. ഇത് പാസാക്കുന്നവര്‍ക്ക് പിന്നെ നേരിടേണ്ടത് എന്‍എംസി ഓഫീസ് അഭിമുഖമാണ്. ഇവിടെ നിന്നും ലഭിക്കുന്ന പിന്‍ നമ്പറാണ് എന്‍എച്ച്എസ് ആശുപത്രിയിലും, നഴ്‌സിംഗ് ഹോമിലുമെല്ലാം ബാന്‍ഡ് 5 നഴ്‌സായി ജോലി ചെയ്യാന്‍ അവസരം നല്‍കുന്നത്.  

വിദേശ നഴ്‌സുമാരും, മിഡ്‌വൈഫുമാരും നമുക്ക് സുപ്രധാനമാണ്. ഇവരില്ലാതെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം തന്നെ നിലനില്‍ക്കില്ല, എന്‍എംസി രജിസ്‌ട്രേഷന്‍ & റീവാലിഡേഷന്‍ ഡയറക്ടര്‍ എമ്മാ ബ്രോഡ്‌ബെന്‍ഡ് വ്യക്തമാക്കി. രോഗികളുമായി സുരക്ഷിതമായ ആശയവിനിമയം ഈ മാറ്റം കൊണ്ടുവന്നാലും ഉറപ്പാക്കാന്‍ കഴിയുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.