CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 39 Seconds Ago
Breaking Now

മരിച്ച അമ്മയുടെ വീട് വൃത്തിയാക്കാന്‍ എത്തിയ സഹോദരങ്ങളെ ഞെട്ടിച്ച് വീട്ടില്‍ 'മമ്മി'; നോര്‍ത്ത് യോര്‍ക്ക്ഷയറിലെ വീട്ടിലെ സ്‌റ്റെയറുകള്‍ക്ക് താഴെ മമ്മിയാക്കി പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് കുഞ്ഞ് സഹോദരന്റെ മൃതദേഹം

അന്വേഷണം വ്യാപകമായി നടത്തിയിട്ടും കുഞ്ഞ് പിറന്നതിനെക്കുറിച്ചോ, മരണത്തെക്കുറിച്ചോ വ്യക്തത ഉണ്ടായില്ല

അമ്മ മരിച്ചുപോയെന്ന് കരുതി വീട് വൃത്തിയാക്കാതെ ഇരിക്കുന്നത് ശരിയല്ലല്ലോ. ഈ ധാരണയിലാണ് മൂന്ന് സഹോദരങ്ങള്‍ അമ്മ താമസിച്ചിരുന്ന വീട് വൃത്തിയാക്കാന്‍ എത്തിയത്. എന്നാല്‍ ആ വീട്ടില്‍ നടത്തിയ കണ്ടെത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. പിറന്നുവീണെന്ന് പോലും ഇവര്‍ അറിയാതിരുന്ന കുഞ്ഞ് സഹോദരന്റെ മൃതദേഹമാണ് വീട്ടില്‍ മമ്മിയാക്കി സൂക്ഷിച്ചിരുന്നത്. അമ്മ കരോള്‍ തോംപ്‌സന്റെ വീട് വൃത്തിയാക്കവെയാണ് ഒരു സഹോദരനും, രണ്ട് സഹോദരിമാരും മൃതദേഹം കണ്ടെത്തിയത്. 

ഫെബ്രുവരി 3-നായിരുന്നു സംഭവം. സ്റ്റെയറുകള്‍ക്ക് കീഴിലുള്ള കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി പുറത്തെടുത്ത് നോക്കുമ്പോഴാണ് ഏതാനും കവറുകള്‍ക്കൊപ്പം തുണിയില്‍ പൊതിഞ്ഞ നിലയില്‍ മമ്മിയാക്കി കുഞ്ഞ് മൃതദേഹവും സൂക്ഷിച്ചിരുന്നത്. കണ്ടെത്തല്‍ നടത്തിയ സഹോദരങ്ങള്‍ ഉടന്‍ പെട്ടിയുമായി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി. ഇവിടെ നിന്നും അന്വേഷണവും ആരംഭിച്ചു. 

നോര്‍ത്ത് യോര്‍ക്ക്ഷയര്‍ നോര്‍ത്തല്ലേര്‍ടണ്‍ സോള്‍ബെര്‍ജ് ഹാളില്‍ നടത്തിയ ഇന്‍ക്വസ്റ്റിലാണ് കരോള്‍ തോംപ്‌സണ്‍, മുന്‍ ഭര്‍ത്താവ് മെല്‍വിന്‍ എന്നിവരുടെ കുട്ടിയുടെ മൃതദേഹമാണെന്ന് വ്യക്തമാക്കിയത്. മെല്‍വിനോട് ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും ഭാര്യ ഗര്‍ഭം ധരിച്ചതിനെക്കുറിച്ചോ, ബോക്‌സിനെക്കുറിച്ചോ ഇയാള്‍ക്ക് വിവരം നല്‍കാന്‍ കഴിഞ്ഞില്ല. മാസം എത്തി പ്രസവിച്ച കുഞ്ഞാണെന്ന് ഇന്‍ക്വസ്റ്റ് പറയുന്നു. 

അന്വേഷണം വ്യാപകമായി നടത്തിയിട്ടും കുഞ്ഞ് പിറന്നതിനെക്കുറിച്ചോ, മരണത്തെക്കുറിച്ചോ വ്യക്തത ഉണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടവും, ഡിഎന്‍എ ടെസ്റ്റും നടത്തിയാണ് കുഞ്ഞ് ഈ ദമ്പതികളുടേത് തന്നെയെന്ന് ഉറപ്പിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് കരോള്‍ മരണമടഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.