CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 11 Seconds Ago
Breaking Now

വിജയ് മല്ല്യയുടെ സ്വര്‍ണ്ണ കക്കൂസ് ഉള്‍പ്പെട്ട വീട് ജപ്തിയ്ക്ക് ; നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട മദ്യരാജാവിന്റെ ദുരവസ്ഥ ഇങ്ങനെ

ലണ്ടനിലെ വീട് ജപ്തി ചെയ്യാന്‍ സ്വിസ് ബാങ്ക് യുബിഎസിന് യുകെ ഹൈക്കോടതി അനുമതി നല്‍കിയത് ഇന്നലെയാണ്.

നല്ല സമയത്തിന്റെ രാജാവ് മദ്യരാജാവ് വിജയ് മല്ല്യക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. യുകെയില്‍ നിന്നും ഇയാളെ നാടുകടത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പരിശ്രമിച്ച് വരികയാണ്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും ലോണെടുത്ത പണം തിരിച്ചടയ്ക്കാതെ യുകെയിലേക്ക് മുങ്ങിയ വിജയ് മല്ല്യക്ക് പക്ഷെ അവിടെയും പ്രശ്‌നങ്ങള്‍. ഒടുവിലായി സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കക്കൂസും നഷ്ടമാകുന്നതാണ് അവസ്ഥ. 

ഇന്ത്യയിലെ നിരവധി വസ്തുവകകള്‍ ജപ്തി ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മധ്യ ലണ്ടനിലെ റെജെന്റ്‌സ് പാര്‍ക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കോണ്‍വാള്‍ ടെറസിലെ റെജന്റ്‌സ് പാര്‍ക്ക് മാന്‍ഷന്‍ മല്ല്യക്ക് കൈമോശം വരുന്നത്. ഈ ആഡംബര വസതിയിലാണ് സ്വര്‍ണ്ണ കക്കൂസ് മല്ല്യ സ്ഥാപിച്ചിരിക്കുന്നത്. ലണ്ടനിലെ ഈ വീട് ജപ്തി ചെയ്യാന്‍ സ്വിസ് ബാങ്ക് യുബിഎസിന് യുകെ ഹൈക്കോടതി അനുമതി നല്‍കിയത് ഇന്നലെയാണ്. 

മല്ല്യയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച വാദങ്ങളെല്ലാം തള്ളിയാണ് കോടതി ബാങ്കിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇതിന് പുറമെ യുബിഎസിന് ചെലവായ 88000 പൗണ്ട്, ഏകദേശം 79 ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ഭവനവായ്പയായി എടുത്ത 20.4 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാത്ത കേസിലാണ് ലണ്ടനിലെ വസതി ബാങ്ക് ജപ്തി ചെയ്യുന്നത്. 

വിജയ് മല്ല്യക്കും, കുടുംബാംഗങ്ങള്‍ക്കും, യുണൈറ്റഡ് ബ്രൂവറിയുടെ കോര്‍പറേറ്റ് അതിഥികള്‍ക്കും താമസിക്കാനാണ് മല്ല്യ ഈ വീട് ഉപയോഗിച്ചിരുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.