CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 50 Seconds Ago
Breaking Now

ഹോസ്പിറ്റല്‍ കാര്‍ പാര്‍ക്കില്‍ രോഗി നഴ്‌സിനെ കുത്തിമലര്‍ത്തി; അഡിക്ഷന് ചികിത്സ നേടുന്ന സ്ത്രീ ജീവനക്കാരിയെ കുത്തിയ ശേഷം ഒളിവില്‍; നോര്‍ത്ത് എര്‍ഷയര്‍ എയില്‍സ ആശുപത്രിയിലെ രോഗികളോടും ജീവനക്കാരോടും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം; ജീവനക്കാരി ഗുരുതരാവസ്ഥയില്‍

ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു

എന്‍എച്ച്എസ് ഹോസ്പിറ്റല്‍ കാര്‍ പാര്‍ക്കില്‍ നഴ്‌സിനെ കുത്തിയ ശേഷം ഒളിവില്‍ പോയ സ്ത്രീയെ കണ്ടെത്താനുള്ള പരിശ്രമത്തില്‍ ഡിറ്റക്ടീവുമാര്‍ പ്രദേശം അരിച്ചുപെറുക്കുന്നു. സ്‌കോട്ട്‌ലണ്ട് നോര്‍ത്ത് എര്‍ഷയര്‍ എയില്‍സ ഹോസ്പിറ്റലിലെ രോഗികളോടും, ജീവനക്കാരോടും മുറിവിട്ട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രക്ഷപ്പെട്ട രോഗിയെ കണ്ടെത്താന്‍ പോലീസ് ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ചാണ് തെരച്ചില്‍. ആശുപത്രിയില്‍ അഡിക്ഷന് ചികിത്സ നേടിയിരുന്ന രോഗിയാണ് രാവിലെ 10 മണിയോടെ ആശുപത്രി പരിസരത്ത് വെച്ച് അക്രമം നടത്തിയതെന്നാണ് വിവരം. 

ആദ്യ ഘട്ടത്തില്‍ പോലീസ് സ്‌കോട്ട്‌ലണ്ട് ആശുപത്രി തന്നെ അടച്ചിട്ടിരുന്നു. ചുറ്റുമുള്ള പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി സുരക്ഷിതമെന്ന് ഉറപ്പിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രി തുറന്നത്. കുത്തേറ്റ ജീവനക്കാരിയെ ചികിത്സയ്ക്കായി എത്തിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാലും പരുക്കുകള്‍ ജീവന് ഭീഷണിയല്ല. 5 അടി 3 ഇഞ്ച് ഉയരമുള്ള മെലിഞ്ഞ സ്ത്രീയാണ് അക്രമം നടത്തിയതെന്ന് പോലീസ് വിവരം നല്‍കുന്നു. ഇവര്‍ കറുത്ത വൂള്‍ ഹാറ്റും, ഡാര്‍ക്ക് ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഓഫീസര്‍മാര്‍ വീടുകയറി അന്വേഷണവും നടത്തി. 

ഒരു നഴ്‌സിനെ രോഗി കുത്തിപ്പരുക്കേല്‍പ്പിച്ചതായി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ എയര്‍ എംഎസ്പി ജോണ്‍ സ്‌കോട്ട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായി ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു. അതേസമയം രോഗിയെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അക്രമി ആശുപത്രി പരിസരത്ത് നിന്നും രക്ഷപ്പെട്ടെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 42 വയസ്സുള്ള നഴ്‌സിനാണ് കുത്തേറ്റിരിക്കുന്നത്. രോഗികള്‍ക്കും, ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഓഫീസര്‍മാര്‍ പട്രോളിംഗ് ശക്തമാക്കി. 

സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലും വിവരം നല്‍കിയാല്‍ അക്രമിയെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണ് പോലീസ്. 




കൂടുതല്‍വാര്‍ത്തകള്‍.