CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 12 Seconds Ago
Breaking Now

വായ് മൂടിക്കെട്ടി നടി ഉഷ ശബരിമല ദര്‍ശനം നടത്തി

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വായമൂടിക്കെട്ടി നടി ഉഷാ തെങ്ങിന്‍തൊടിയില്‍ എത്തി. ശബരിമലയില്‍ വ്യാഴാഴ്ച രാത്രി നടന്ന നാമജപ യജ്ഞത്തിന്റേയും ഭാഗമായി ഇവര്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്നാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത്. ഇരുമുടിക്കെട്ട് തലയിലേന്തി വായ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയായിരുന്നു ഇവര്‍ ശബരിമലയിലേക്ക് കയറിയത്. 

പമ്പവരെ ബസില്‍ വന്ന ശേഷമായിരുന്നു ഇവരുടെ മലകയറ്റം. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതവും ഉണ്ണാവ്രതവുമായിരുന്നു ഇവര്‍. അയ്യപ്പ സന്നിധിയില്‍ എത്തിയശേഷമാണ് ഇവര്‍ വയ് മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം നാമജപത്തിലും പങ്കെടുത്തു. 

താന്‍ ഇത്തരത്തില്‍ ശബരിമല കയറാനുള്ള കാരണമെന്തെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ചിരിമാത്രമായിരുന്നു ഇവരുടെ പ്രതികരണം. ശേഷം ഇവിടെ മുമ്പുണ്ടായിരുന്ന സമാധാന അന്തരീക്ഷം നഷ്ടപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.