CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 17 Seconds Ago
Breaking Now

റിലീസ് പോലും ആയിട്ടില്ല; രജനികാന്ത്-അക്ഷയ് ടീമിന്റെ 2.0 നേടിയത് 370 കോടി

റിലീസിന് മുന്‍പ് ചെലവഴിച്ചതിന്റെ മുക്കാല്‍ ഭാഗം തിരിച്ച് പിടിക്കാന്‍ 2.0യ്ക്ക് സാധിച്ചിട്ടുണ്ട്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് 2.0 എത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അക്ഷയ് കുമാറും ഒത്തുചേരുന്ന ശങ്കര്‍ ചിത്രത്തിന് 500 കോടി രൂപയാണ് ബജറ്റ് ചെലവാക്കിയത്. എന്തിരന്റെ രണ്ടാം ഭാഗമായാണ് 2.0 എത്തുന്നത്. 

ടെക്‌നിക്കല്‍ സൈഡില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് 2.0 ഒരുക്കുന്നതെന്ന് നിര്‍മ്മാതാക്കളായ ലൈക ഉറപ്പ് നല്‍കിയിരുന്നു. ഇത്രയും വലിയ തുക ഇറക്കി ചിത്രം നിര്‍മ്മിക്കുമ്പോള്‍ നിക്ഷേപം തിരികെ കിട്ടാനുള്ള പരിശ്രമങ്ങള്‍ കമ്പനി നടത്തുന്നത് സ്വാഭാവികം. ലൈകയും ആ വഴിക്കാണ് ചിന്തിച്ചതും. 

റിലീസിന് മുന്‍പ് ചെലവഴിച്ചതിന്റെ മുക്കാല്‍ ഭാഗം തിരിച്ച് പിടിക്കാന്‍ 2.0യ്ക്ക് സാധിച്ചിട്ടുണ്ട്. തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ബാക്കി തുകയും നേടാമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടല്‍. മൂന്ന് വേര്‍ഷനുകളുടെ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റഴിച്ചാണ് വമ്പന്‍ തുക ചിത്രം നേടിയത്. 

തെലുങ്കാന, ആന്ധ്ര, കേരളം, കര്‍ണ്ണാടക, നോര്‍ത്ത് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചിത്രം വ്യക്തിഗത ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് വിറ്റു. തമിഴ്‌നാട്ടിലെ വിതരണാവകാശം ലൈക നിലനിര്‍ത്തി. ഒപ്പം വിദേശത്തും ഇവര്‍ തന്നെ ചിത്രം റിലീസ് ചെയ്യും. ഈ രണ്ട് ഇടങ്ങളിലും നല്ല ബിസിനസ്സ് നടത്താമെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.




കൂടുതല്‍വാര്‍ത്തകള്‍.