CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 54 Seconds Ago
Breaking Now

12 പന്തില്‍ അര്‍ദ്ധസെഞ്ചുറി; 6 ഫോറും 8 സിക്‌സുമായി ഞെട്ടിച്ച് അഫ്ഗാന്‍ താരം ഷെഹ്‌സാദ്

ടി10 ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ സിന്ധികള്‍ക്കെതിരെ രാജ്പുത്തിന് ഷെഹ്‌സാദ് പത്ത് വിക്കറ്റ് വിജയം സമ്മാനിച്ചത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കുന്ന ടി10 ലീഗിന്റെ രണ്ടാം സീസണില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തി മുഹമ്മദ് ഷെഹ്‌സാദ്. ടി10 ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ സിന്ധികള്‍ക്കെതിരെ രാജ്പുത്തിന് ഷെഹ്‌സാദ് പത്ത് വിക്കറ്റ് വിജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത സിന്ധികള്‍ക്കായി ഷെയിന്‍ വാട്‌സണ്‍ 20 പന്തില്‍ 42 റണ്‍ നേടി. പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് സിന്ധികള്‍ കുറിച്ചത്. രജ്പുത്ത് ബൗളര്‍മാരില്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാവായ മുനാഫ് പട്ടേല്‍ രണ്ട് ഓവറില്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. 

പത്ത് ഓവറില്‍ 95 റണ്‍ നേടുകയെന്നത് എളുപ്പമായിരുന്നില്ല, പക്ഷെ ഷെഹ്‌സാദ് ക്രീസില്‍ എത്തിയതോടെ അസാധ്യമെന്ന് തോന്നിയത് വെറും സിംപിളായി. ഒരൊറ്റ പന്ത് പോലും വിടാതെ സ്‌കോര്‍ ചെയ്ത് കൊണ്ടായിരുന്നു എതിരാളിയെ നിശബ്ദരാക്കുന്ന പ്രകടനം ഷെഹ്‌സാദ് കാഴ്ചവെച്ചത്. ഒപ്പം ബാറ്റ് ചെയ്യാനിറങ്ങിയ മക്കല്ലം ആദ്യ പന്ത് സിംഗിള്‍ എടുത്ത് നല്‍കിയതിന് പിന്നാലെ ഫോര്‍, സിക്‌സ്, ഫോര്‍, ഫോര്‍... ആദ്യ ഓവറില്‍ റണ്‍ 20. 

മൂന്നാമത്തെ ഓവറില്‍ ഷെഹ്‌സാദ് അര്‍ദ്ധസെഞ്ചുറി തികച്ചു. യുവരാജ് സിംഗിനും, ക്രിസ് ഗെയിലിനും ശേഷം ആ നേട്ടം കരസ്ഥമാക്കിയ മൂന്നാമത്തെ താരമായി ഇദ്ദേഹം. 16 പന്തില്‍ 74 റണ്ണുമായി പുറത്താകാതെ നിന്ന് കൊണ്ടാണ് താരം നേട്ടം കൈവരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.