CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 47 Seconds Ago
Breaking Now

2.0യുടെ യഥാര്‍ത്ഥ ബജറ്റ് വെളിപ്പെടുത്തി ശങ്കര്‍

സംവിധായകന്‍ ശങ്കറിന്റെ സുപ്രധാന പ്രൊജക്ട് 2.0 തീയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും, അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന 2.0 തീയേറ്ററിലെത്തുന്നത്. ലൈകാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സൈ-ഫൈ ചിത്രം നവംബര്‍ 29ന് ലോകമെമ്പാടും റിലീസ് ചെയ്യും. 

2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രം വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സ് ഒരുക്കാനാണ് അണിയറക്കാര്‍ പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. ഈ മാസം ആദ്യം പുറത്തുവിട്ട ട്രെയിലര്‍ ഈ ശ്രമങ്ങളുടെ ആദ്യ സൂചനയും നല്‍കി. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ എത്ര കോടി പൊടിച്ചെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. 

2.0 ചിത്രീകരണം തുടങ്ങിയത് മുതല്‍ പല കഥകളും പ്രചരിക്കുകയും ചെയ്തു. ചിത്രത്തിനായി 600 കോടിക്ക് അടുത്ത് ചെലവഴിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നു. എന്നാല്‍ 2.0യുടെ യഥാര്‍ത്ഥ ബജറ്റ് സംവിധായകന്‍ ശങ്കര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 

'നിര്‍മ്മാണ കമ്പനിയായ ലൈകാ പ്രൊഡക്ഷന്‍സിനാണ് കൃത്യം തുക വ്യക്തമായി അറിയുന്നത്. പൂര്‍ണ്ണമായ കഥ ഇവരോട് പങ്കുവെച്ചത് മുതല്‍ ഈ തുക അവര്‍ കണക്കാക്കി. ഇത് മനസ്സിലാക്കി തന്നെയാണ് നിര്‍മ്മാണം അവര്‍ ഏറ്റെടുത്തത്. കണക്കുകൂട്ടലുകള്‍ കടന്നൊരു ചെലവ് വിഎഫ്എക്‌സില്‍ ആവശ്യമായി വന്നു. എന്റെ അറിവില്‍ ബജറ്റ് 400 കോടിക്കും 450 കോടിക്കും ഇടയിലാണ്. ഇതിന് പുറമെ പ്രചരണത്തിന് ഉള്‍പ്പെടെ മറ്റ് ചെലവുകളും ഉണ്ടായിട്ടുണ്ട്', ശങ്കര്‍ വെളിപ്പെടുത്തി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.