CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 36 Seconds Ago
Breaking Now

നേരം പുലര്‍ന്നപ്പോഴേക്കും ഈസ്റ്റ് ലണ്ടനിലെ തെരുവില്‍ 20-കാരന് ദാരുണാന്ത്യം; കിംഗ്‌സ്‌ലാന്‍ഡ് തെരുവിലിട്ട് കുത്തിക്കൊന്നു; തലസ്ഥാന നഗരത്തിലെ 123-ാമത് കൊലപാത കേസന്വേഷണം തുടങ്ങി; ഈ അക്രമങ്ങള്‍ക്ക് ഒരു അവസാനമില്ലേ; മക്കളുടെ ജീവനില്‍ ആശങ്കയുമായി മാതാപിതാക്കള്‍

2001 മുതല്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ എണ്ണം കുറച്ചതോടെ തെരുവുകള്‍ അക്രമത്തില്‍ മുങ്ങുകയാണ്.

20-കളില്‍ പ്രായമുള്ള ഒരാളുടെ ജീവന്‍ കൂടി ലണ്ടനിലെ തെരുവില്‍ പൊലിഞ്ഞു. ഈസ്റ്റ് ലണ്ടനിലെ കിംഗ്‌സ്‌ലാന്‍ഡ് റോഡിലാണ് കത്തിക്കുത്ത് അരങ്ങേറിയത്. രാവിലെ 6.30നാണ് ആധുനികമായ പ്രദേശത്ത് അക്രമം നടന്നത്. ഒരാള്‍ പരുക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ഓഫീസര്‍മാര്‍ക്ക് പുറമെ ലണ്ടന്‍ എയര്‍ ആംബുലന്‍സ്, ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തി. പരുക്കേറ്റ യുവാവിന് നിരവധി കുത്തുകള്‍ ഏറ്റിരുന്നു. ഇയാളെ മധ്യ ലണ്ടനിലെ ആശുപത്രിയില്‍ ഗുരുതരമായ അവസ്ഥയിലാണ് എത്തിച്ചത്. അവസ്ഥ മോശമായതോടെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. 

കൊലപാതകത്തെത്തുടര്‍ന്ന് ഷോര്‍ഡിച്ച് ഹൈ സ്ട്രീറ്റിലെ പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഇരയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഹാക്ക്‌നിയില്‍ വെച്ച് നടത്തും. ഹാക്ക്‌നി പോലീസിന് പുറമെ ഹോമിസൈഡ് & മേജര്‍ ക്രൈം കമ്മാന്‍ഡ് സംഭവം അന്വേഷിക്കും. മരിച്ച വ്യക്തിയുടെ തിരിച്ചറിയല്‍ നടപടികള്‍ ഇനിയും നടന്നിട്ടില്ല. അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശം പോലീസ് ബന്തവസ്സിലാണ്. ഇതിന്റെ ഭാഗമായി റോഡുകള്‍ അടച്ചിരിക്കുന്നതിനാല്‍ ഇവിടം ഒഴിവാക്കി യാത്ര ചെയ്യാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. 

ലണ്ടനില്‍ ഈ വര്‍ഷത്തെ 123-ാമത് കൊലപാതകമാണ് യുവാവിന്റെ മരണമെന്നാണ് കരുതുന്നത്. 'വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൗണ്‍സില്‍ അന്വേഷണത്തില്‍ പോലീസിനൊപ്പം സഹകരിക്കുന്നുണ്ട്. ഈ സമയത്ത് തെരുവിലുണ്ടായിരുന്ന ആരെങ്കിലും വിവരങ്ങളുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല', ഹാക്ക്‌നി മേയര്‍ ഫിലിപ്പ് ഗ്ലാന്‍വില്ലെ വ്യക്തമാക്കി. യുകെയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ പ്രധാന പ്രഭവ കേന്ദ്രമാണ് ലണ്ടന്‍. തലസ്ഥാനത്ത് നടക്കുന്ന കൊപതാകങ്ങളും, കത്തിക്കുത്തും വെടിവെപ്പും, മയക്കുമരുന്ന് വില്‍പ്പനയും ഞെട്ടിക്കുന്ന തോതിലാണ് മുന്നേറുന്നത്. 

2001 മുതല്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ എണ്ണം കുറച്ചതോടെ തെരുവുകള്‍ അക്രമത്തില്‍ മുങ്ങുകയാണ്. പ്രതിരോധിക്കാന്‍ പോലീസിന് സാധിക്കില്ലെന്ന് വന്നതോടെയാണ് അക്രമികള്‍ തെരുവ് കീഴടക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.