CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 40 Seconds Ago
Breaking Now

സിഖ് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്ന പാകിസ്ഥാനി സംഘങ്ങള്‍; ദശകങ്ങളായി ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പീഡനത്തിന് നേരെ കണ്ണടച്ച് പോലീസും; പെണ്‍കുട്ടികളെ ചൂഷണത്തിനായി വിതരണം ചെയ്യുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇന്ത്യന്‍ വംശജരായ സിഖ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ 1970-കള്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

പാകിസ്ഥാനി പുരുഷന്‍മാരുടെ സംഘങ്ങള്‍ ബ്രിട്ടീഷ് സിഖ് പെണ്‍കുട്ടികളെ ദശകങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുസ്ലീം പുരുഷന്‍മാരുടെ ലക്ഷ്യത്തില്‍ കുടുങ്ങുന്ന ചെറുപ്പക്കാരികളായ സിഖ് യുവതികളെ വ്യാപകമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ പോലീസ് കണ്ണടച്ചെന്നും സിഖ് മീഡിയേഷന്‍ & റിഹാബിലിറ്റേഷന്‍ ടീം ചാരിറ്റി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

സംഘത്തില്‍ പെട്ട പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ വലയിലാക്കിയ ശേഷം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പോലും കൈമാറുന്ന ഞെട്ടിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിഖ് വംശജര്‍ കൂടുതലുള്ള പ്രദേശങ്ങളിലും, സ്‌കൂള്‍ പരിസരത്തും ഫാഷന്‍ വസ്ത്രങ്ങളും, ആഡംബര കാറുകളിലും കറങ്ങിയാണ് പെണ്‍കുട്ടികളെ നോട്ടപുള്ളിയാക്കുന്നത്. 2012-ല്‍ രാജ്യത്തെ ഞെട്ടിച്ച റോച്ച്‌ഡേല്‍ പീഡനത്തില്‍ വെള്ളക്കാരികളായ പെണ്‍കുട്ടികളെയാണ് ലക്ഷ്യമാക്കിയത്. 

എന്നാല്‍ ബ്രിട്ടീഷ് സിഖ് സമൂഹത്തിലും ഈ പീഡനങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. 1960-കള്‍ മുതല്‍ ഈ പ്രശ്‌നം അരങ്ങേറുന്നതായി സിഖ് നേതാക്കള്‍ പറയുന്നു. പാകിസ്ഥാനികള്‍ സിഖ് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതായുള്ള വിവരം ഞെട്ടിക്കുന്നതാണെന്ന് ലേബര്‍ എംപി സാറാ ചാമ്പ്യന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം അനിവാര്യമാണ്. മറവില്‍ നടക്കുന്ന ഈ ചൂഷണം പുറത്തുവരണം, അധികൃതര്‍ പ്രശ്‌നം ഗുരുതരമായി കണക്കാക്കണം, എംപി ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ വംശജരായ സിഖ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ 1970-കള്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുസ്ലീം വിശ്വാസത്തിന് പുറത്തുള്ളവരെ ലക്ഷ്യംവെയ്ക്കുന്നതിന് സമുദായത്തില്‍ തന്നെ സ്വീകരിക്കപ്പെടുന്നു. അധികൃതര്‍ നടപടി കൈക്കൊള്ളാത്തതിനാല്‍ പ്രശ്‌നം വഷളാവുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.