CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 18 Seconds Ago
Breaking Now

ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ; അവള്‍ പിറന്നുവീണത് പൂര്‍ണ്ണ ആരോഗ്യത്തോടെ

നട്ടെല്ലില്‍ വിടവ് ഉള്ളതായി 20-ാം ആഴ്ചയിലെ സ്‌കാനില്‍ കണ്ടെത്തിയതോടെയാണ് ബ്രിട്ടനിലെ സൗത്ത് ഗ്ലോസ്റ്ററില്‍ നിന്നുമുള്ള ഈ രക്ഷിതാക്കള്‍ക്ക് ജര്‍മ്മന്‍ ഡോക്ടര്‍മാരുടെ പിന്തുണ തേടിയത്

പിറക്കുന്നതിന് മുന്‍പേ കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി ജര്‍മ്മന്‍ ഡോക്ടര്‍മാര്‍. ഗര്‍ഭപാത്രത്തില്‍ വെച്ചാണ് നവീനമായ സ്‌പൈനല്‍ സര്‍ജറി നടത്തി ആരോഗ്യമുള്ള പെണ്‍കുഞ്ഞിനെ ഭൂമുഖത്തേക്ക് സ്വാഗതം ചെയ്തത്. 19-കാരി ജോര്‍ജ്ജിയ ആക്‌സ്‌ഫോര്‍ഡും, 21-കാരന്‍ ടൈലര്‍ കെല്ലിയുമാണ് 9000 പൗണ്ട്, ഏകദേശം 8 ലക്ഷം രൂപ ലോണെടുത്ത് ജര്‍മ്മനിയിലേക്ക് വിമാനം പിടിച്ചത്. 

തങ്ങളുടെ മകള്‍ക്ക് സ്‌പൈന ബിഫിഡ, അഥവാ നട്ടെല്ലില്‍ വിടവ് ഉള്ളതായി 20-ാം ആഴ്ചയിലെ സ്‌കാനില്‍ കണ്ടെത്തിയതോടെയാണ് ബ്രിട്ടനിലെ സൗത്ത് ഗ്ലോസ്റ്ററില്‍ നിന്നുമുള്ള ഈ രക്ഷിതാക്കള്‍ക്ക് ജര്‍മ്മന്‍ ഡോക്ടര്‍മാരുടെ പിന്തുണ തേടിയത്. ഈ അവസ്ഥയോടെ പിറന്നാല്‍ കാലിന്റെ താഴ്ഭാഗത്ത് ന്യൂനതകളോ, ശേഷിക്കുറവോ രൂപപ്പെടാം. ജീവിതകാലം മുഴുവന്‍ നടക്കാന്‍ കഴിയാതെ വീല്‍ച്ചെയറിലാകും ഭാവി. 

30 ആഴ്ചയും നാല് ദിവസമുള്ളപ്പോഴാണ് കുഞ്ഞ് പൈപ്പര്‍ കോള്‍ ജനിച്ചത്. ഓപ്പറേഷന്‍ നല്‍കിയ പ്രൊഫസര്‍ തോമസ് കോളിന്റെ പേരാണ് കുഞ്ഞിന് ചേര്‍ത്തത്. സര്‍ജറിയുടെ വിജയത്തെക്കുറിച്ച് കുഞ്ഞ് നടക്കുന്നത് വരെ വ്യക്തമായി അറിയാന്‍ സാധിക്കില്ല. നിലവില്‍ കുഞ്ഞ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. തീരെ ചെറിയ ശരീരത്തോടെയാണ് പൈപ്പര്‍ പിറന്നത്. നടുഭാഗത്ത് സര്‍ജറിയുടെ പാടുകളും കാണാം. എന്നിരുന്നാലും കുഞ്ഞിന്റെ ഭാവി സുഗമമാക്കാനാണ് വന്‍തുക ചെലവഴിച്ചതെന്ന് അമ്മ ജോര്‍ജ്ജിയ പറയുന്നു. 

ബ്രിട്ടനില്‍ ഈ ഓപ്പറേഷന്‍ മുന്‍പ് ചെയ്ത പരിചയമില്ലാത്ത സര്‍ജനെ ഇതിനായി ഏര്‍പ്പാടാക്കാമെന്നായിരുന്നു അധികൃതരുടെ നിലപാട്. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിലായിരുന്നു സി-സെക്ഷന്‍ വഴി പൈപ്പര്‍ പിറന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.