CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 44 Seconds Ago
Breaking Now

കാലാവസ്ഥ കടുപ്പിക്കാന്‍ ഡയാന കൊടുങ്കാറ്റ്; 80എംപിഎച്ച് വേഗതയുള്ള കാറ്റ്, കനത്ത മഴ, വെള്ളപ്പൊക്കം; ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

പോര്‍ച്ചുഗീസ് കാലാവസ്ഥ പ്രവചനക്കാരാണ് കൊടുങ്കാറ്റിന് ഡയാന എന്ന പേര് നല്‍കിയത്

യുകെയിലെ കാലാവസ്ഥയില്‍ അടിമുടി മാറ്റം വരുത്താനായി അതിശക്തമായ കാറ്റും, കനത്ത മഴയും എത്തുന്നു. അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന ഡയാന കൊടുങ്കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇതുമൂലം ജീവന് തന്നെ ഭീഷണി നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. തണുപ്പും, വെയിലും ഇടകലര്‍ന്ന കാലാവസ്ഥയാണ് കാറ്റിലും, വെള്ളപ്പൊക്കത്തിലും ഇല്ലാതാകുക. ആഴ്ചയുടെ മധ്യത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. 

ഇതോടെ യുകെയുടെ വിവിധ ഭാഗങ്ങള്‍ക്കായി കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെസ്റ്റ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലാണ് കനത്ത കാറ്റും മഴയും നാശം വിതയ്ക്കാന്‍ എത്തുക. തീരപ്രദേശങ്ങളിലാണ് അപകടം പ്രധാനമായും നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന തിരമാലകള്‍ ബീച്ചിലെ വസ്തുക്കള്‍ തീരദേശ റോഡിലേക്കും, താമസസ്ഥലങ്ങളിലേക്കും എത്തിക്കാന്‍ സാധ്യത കൂടുതലാണ്. കോണ്‍വാള്‍ പോലുള്ള പ്രദേശങ്ങളില്‍ ഈ അവസ്ഥ രൂക്ഷമാകും. 

പോര്‍ച്ചുഗീസ് കാലാവസ്ഥ പ്രവചനക്കാരാണ് കൊടുങ്കാറ്റിന് ഡയാന എന്ന പേര് നല്‍കിയത്. യുകെയുടെ വെസ്റ്റ് ഭാഗങ്ങളിലാണ് കൊടുങ്കാറ്റ് പ്രധാനമായും ഭീഷണി ഉയര്‍ത്തുക. ബുധനാഴ്ചയോടെയാണ് കൊടുങ്കാറ്റ് പ്രഭാവം കാണിക്കുകയെന്നാണ് മെറ്റ് ഓഫീസ് കരുതുന്നത്. യുകെയെ ഈ ശൈത്യകാലത്ത് ബാധിക്കുന്ന അടുത്ത കൊടുങ്കാറ്റിന് മെറ്റ് ഓഫീസാകും പേര് നല്‍കുക. ഡയാന കൊടുങ്കാറ്റ് എത്രത്തോളം രാജ്യത്തെ ബാധിക്കുമെന്ന് ഇപ്പോഴും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. 




കൂടുതല്‍വാര്‍ത്തകള്‍.