CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 13 Seconds Ago
Breaking Now

ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ പ്രായം വെറും അക്കം; ആറാം ലോക ചാമ്പ്യന്‍ കിരീടം ചൂടിയ മേരി കോം പറയുന്നു

35-ാം വയസ്സില്‍ തന്റെ ആറാം ലോക കിരീടം ചൂടിയ ശേഷമാണ് മേരിയുടെ ഈ പ്രതികരണം.

ലക്ഷ്യമാണ് പ്രധാനമെങ്കില്‍ പ്രായം വെറും രണ്ടാംതരം കാര്യം മാത്രമാണെന്ന് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോം. 35-ാം വയസ്സില്‍ തന്റെ ആറാം ലോക കിരീടം ചൂടിയ ശേഷമാണ് മേരിയുടെ ഈ പ്രതികരണം. തനിക്ക് പിന്തുണ നല്‍കുന്ന എല്ലാ ആരാധകര്‍ക്കും താരം നന്ദിയും പറഞ്ഞു. 

2010-ല്‍ അഞ്ചാം ലോക കിരീടം ചൂടിയ ശേഷം ഇതാദ്യമായാണ് 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ മേരി കോം തിരിച്ചെത്തിയത്. 'പ്രായം രണ്ടാമത്തെ കാര്യമാണ്. മറ്റ് സ്ത്രീകളെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കും, ഇതാണ് എനിക്ക് വിജയങ്ങള്‍ നേടിത്തന്നതും. 5ാം കിരീടം നേടിയത് മുതല്‍ 48 കിലോ വിഭാഗത്തിലെ കിരീടം സ്വപ്നം കണ്ടുതുടങ്ങി', മേരി കോം പറയുന്നു. 

തന്റെ പോരാട്ടവും, ആത്മാര്‍ത്ഥതയും, അധ്വാനവും ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഇന്ത്യയുടെ സുവര്‍ണ്ണ ബോക്‌സിംഗ് താരം. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍സ സ്‌പോര്‍ട്‌സ് അതോറിറ്റി, കോച്ചുമാര്‍, ജീവനക്കാര്‍ എന്നിവരുടെ പിന്തുണയില്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എല്ലാവര്‍ക്കും നന്ദി, മേരി കൂട്ടിച്ചേര്‍ത്തു. 

വിമര്‍ശകര്‍ പറയുതൊന്നും ശ്രദ്ധിക്കാറില്ല. അവര്‍ പറയുന്നത് തുടരട്ടെ. ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധിക്കുന്നത്, മേരി കോം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.