CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 10 Seconds Ago
Breaking Now

കേരളത്തിലെ പ്രളയ ദുരിതത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് & ചാരിറ്റി ഈവനിംഗ് നാളെ സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍

ഓണം ആഘോഷിക്കേണ്ട മുറ്റങ്ങളില്‍ കണ്ണീര്‍ വീഴ്ത്തിയ പ്രളയകാലത്തില്‍ നിന്നും നമ്മുടെ നാട് തിരിച്ചുവരികയാണ്. പ്രളയത്തില്‍ വന്നിറങ്ങിയ ജലം പോലെയാണ് നാടിന് ആവശ്യമായ സഹായങ്ങളുടെ അനിവാര്യതയും. തകര്‍ന്നുപോയ ജീവിതങ്ങളെ കെട്ടിപ്പടുക്കാന്‍ ആവശ്യമായ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കെടുക്കുന്നത് എളുപ്പമല്ല. ഈ അവസരത്തിലാണ് ബ്രിസ്‌ക കേരളത്തിന്റെ തിരിച്ചുവരവിനായി ധനസമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് & ചാരിറ്റി ഈവനിംഗ് ഡിസംബര്‍ ഒന്നിന് സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തും. 

സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം 5 മുതല്‍ 8 വരെയാണ് ഗാതറിംഗും, ചാരിറ്റി ഈവനിംഗും അരങ്ങേറുക. ബ്രിസ്‌ക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം കൂടി ഉദ്ദേശിച്ചാണ് ഇക്കുറി പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നറുക്കെടുപ്പും നടത്തും. ഇതിലെ വിജയിക്ക് സ്വര്‍ണ്ണനാണയമാണ് സമ്മാനം ലഭിക്കുക. ഈ നറുക്കെടുപ്പിന്റെ ഭാഗമായി ബ്രിസ്‌ക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് എല്ലാവരും മികച്ച പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 

വയലിന്‍ ഇതിഹാസമായിരുന്ന ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സുരാജ് അവതരിപ്പിക്കുന്ന സംഗീതനിശ ഈ സായാഹ്നത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. ഇതിന് പുറമെ ടീം യുകെ അവതരിപ്പിക്കുന്ന അതിശയിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ് വിന്റര്‍ ഗാതറിങ്ങിന് ആഘോഷത്തിന്റെ നിറംപകരും. 

ചടങ്ങില്‍ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കും. ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് മികച്ച പ്രോത്സാഹനമെന്ന നിലയ്ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 2018 വര്‍ഷത്തെ ബ്രിസ്‌കയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇതേ ദിവസം നടക്കും. വൈകുന്നേരം 4 മുതല്‍ 5 വരെയാണ് യോഗം നടക്കുക. 

ബ്രിസ്‌കയുടെ പുതിയ നേതൃത്വത്തെ യോഗം തെരഞ്ഞെടുക്കും. കൂടാതെ ഫണ്ട് റെയ്‌സിംഗ് സായാഹ്നത്തില്‍ ഇവരെ അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കേരളത്തിന്റെ തിരിച്ചുവരവില്‍ സുപ്രധാന പങ്കുവഹിക്കാന്‍ അവസരമൊരുക്കുന്ന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാകര്‍ ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും സെക്രട്രറി പോള്‍സണ്‍ മേനാച്ചേരിയും അഭ്യര്‍ത്ഥിക്കുന്നു. 

വേദി: 

Southmead Communtiy Cetnre 

248 Greystoke Avenue 

Bristol  BS10 6BQ

 

ജെഗി ജോസഫ്

PR0 BriskA

 




കൂടുതല്‍വാര്‍ത്തകള്‍.