CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
Ago
Breaking Now

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള ഇമിഗ്രേഷന്‍ 2004-ന് ശേഷമുള്ള ഉയര്‍ന്ന തോതില്‍; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് റൊമാനിയക്കാര്‍; ഇന്ത്യക്കാര്‍ മൂന്നാമത്

374,000 ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ താമസം ഉറപ്പിച്ചിരിക്കുന്നത്

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള കുടിയേറ്റ തോത് കുറയുമ്പോള്‍ മറുവശത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും ഇമിഗ്രേഷന്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2004-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ഈ വര്‍ഷം ഇയുവിന് പുറത്ത് നിന്നുമുള്ള കുടിയേറ്റമെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ രണ്ടാമത്തെ വലിയ വിദേശ പൗരന്‍മാരുടെ സമൂഹമായി റൊമാനിയക്കാര്‍ മാറി. 

റൊമാനിയക്കാരുടെ കുടിയേറ്റം കുതിച്ചുയര്‍ന്ന് ആകെ എണ്ണം 433,000 ആയി. കഴിഞ്ഞ 12 മാസത്തിനിടെ 75000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മറ്റൊരു രാഷ്ട്രത്തിനും ഈ കൂട്ടക്കുടിയേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. ബ്രിട്ടീഷുകാരല്ലാത്ത ഏറ്റവും വലിയ സമൂഹമായി പോളണ്ടുകാര്‍ തുടരുന്നു. യുകെയില്‍ നിലവില്‍ 985,000 പോളിഷുകാരാണ് ജീവിക്കുന്നത്. 

ഇന്ത്യയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 374,000 ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ താമസം ഉറപ്പിച്ചിരിക്കുന്നത്. 337,000 പേരുമായി അയര്‍ലണ്ട്, 292000 പേരുമായി ഇറ്റലിയും തൊട്ടുപിന്നിലുണ്ട്. ലണ്ടനിലാണ് വിദേശ വംശജര്‍ ഏറ്റവും കൂടുതലായി തങ്ങുന്നത്. ന്യൂഹാമില്‍ താമസിക്കുന്ന പത്തില്‍ ആറ് പേരും വിദേശത്ത് ജനിച്ചവരോ, വിദേശ പൗരന്‍മാരോ ആണ്. 

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വലും ആയതിനാല്‍ വിവിധ രാജ്യങ്ങളില്‍ ഭീഷണി നേരിട്ടതായി അവകാശപ്പെട്ട് അഭയാര്‍ത്ഥികളായി എത്തിയത് 6000 പേരാണെന്നും കണക്ക് വ്യക്തമാക്കി. പാകിസ്ഥാനികളാണ് ഇതില്‍ മുന്നില്‍. ഇവര്‍ക്ക് പിന്നില്‍ ബംഗ്ലാദേശ്, നൈജീരിയ, ഉഗാണ്ട, ഇറാന്‍ പൗരന്‍മാരുമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.