CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 49 Seconds Ago
Breaking Now

മരിച്ചുപോയ പിതാവിന് ഒരു ബര്‍ത്ത്‌ഡേ ലെറ്റര്‍ അയയ്ക്കാമോ? സ്വര്‍ഗ്ഗത്തിലേക്ക് കത്തയയ്ക്കാന്‍ ആവശ്യപ്പെട്ട 7 വയസ്സുകാരന് റോയല്‍ മെയില്‍ നല്‍കിയ മറുപടി കണ്ണുനിറയ്ക്കും

മനുഷ്യത്വത്തിലുള്ള വിശ്വാസമാണ് റോയല്‍ മെയില്‍ ഇതുവഴി തനിക്ക് നല്‍കിയതെന്ന് ടെറി

ചില സ്വപ്‌നങ്ങള്‍ അത് നടക്കില്ലെന്ന് അറിയാമെങ്കിലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ഉറപ്പ് നല്‍കും. ആ പ്രതീക്ഷ അവര്‍ക്ക് നല്‍കുന്ന സന്തോഷമാണ് ഇങ്ങനെയുള്ള ഉറപ്പുകള്‍ക്ക് പിന്നില്‍. ഈയിടയ്ക്ക് റോയല്‍ മെയിലിനും ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നു. മരിച്ചുപോയ പിതാവിന് സ്വര്‍ഗ്ഗത്തിലേക്ക് ഒരു ബര്‍ത്ത്‌ഡേ ലെറ്റര്‍ അയയ്ക്കാമോയെന്നായിരുന്നു ഏഴ് വയസ്സുകാരന്‍ ജേസ് കോപ്‌ലാന്‍ഡ് അന്വേഷിച്ചത്. ഇതിന് റോയല്‍ മെയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുന്നത്. 

'മിസ്റ്റര്‍ പോസ്റ്റ്മാന്‍, നിങ്ങള്‍ക്ക് ഇത് സ്വര്‍ഗ്ഗത്തിലുള്ള എന്റെ പിതാവിന്റെ പിറന്നാളിന് എത്തിച്ച് നല്‍കാമോ'- ഒരു ചെറിയ കുട്ടി കുത്തിക്കുറിച്ച വാക്കുകള്‍ വേണമെങ്കില്‍ ചവറ്റുകുട്ടയില്‍ തള്ളാമെന്നിരിക്കെയാണ് റോയല്‍ മെയില്‍ ഇതിന് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി മറുപടി അയച്ചത്. കത്ത് സ്വര്‍ഗ്ഗത്തിലേക്ക് കൃത്യമായി എത്തിക്കാനായി ചില സ്റ്റാറുകളും, പടങ്ങളും ഒഴിവാക്കിയെന്ന് അറിയിച്ച് കൊണ്ടായിരുന്നു റോയല്‍ മെയില്‍ കുട്ടിക്ക് അയച്ച മറുപടി. ജേസിന്റെ അമ്മ ടെറിയാണ് വികാരപരമായ ഈ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

2014-ലാണ് ജേസിന്റെ പിതാവ് മരണമടയുന്നത്. ഇതില്‍ മകന്‍ ഏറെ ദുഃഖത്തിലുമാണ്. ഇതിലേക്ക് റോയല്‍ മെയില്‍ കാണിച്ച ദയാവായ്പുള്ള പ്രവൃത്തിയെ പുകഴ്ത്തുകയാണ് ടെറി. സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഈ വാക്കുകളെ അനുകൂലിക്കുന്നു. ഇതോടെ പോസ്റ്റിന് 380,000 ലൈക്കും, 210,000 ഷെയറുമാണ് വെറും 24 മണിക്കൂറില്‍ ലഭിച്ചത്. സ്‌കോട്ട്‌ലണ്ടിലെ വെസ്റ്റ് ലോതിയനിലാണ് ഈ കുടുബം താമസിക്കുന്നത്. 

മനുഷ്യത്വത്തിലുള്ള വിശ്വാസമാണ് റോയല്‍ മെയില്‍ ഇതുവഴി തനിക്ക് നല്‍കിയതെന്ന് ടെറി വ്യക്തമാക്കി. സമയം കളയേണ്ടതില്ലാത്തതായ ഒരു കാര്യത്തിനായി അധികൃതര്‍ ആത്മാര്‍ത്ഥമായി പ്രതികരിച്ചു. മകന് നല്‍കിയ ഈ സന്തോഷത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നന്ദി, മെറി ക്രിസ്മസ്, ടെറി കുറിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.