CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 13 Seconds Ago
Breaking Now

മീടൂ സ്ത്രീകളുടെ മഹത്തായ നിമിഷം; പക്ഷെ സൂക്ഷിച്ച് ഉപയോഗിക്കണം; രജനികാന്ത്

മീടൂ പ്രചരണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലും ചൂടന്‍ വിഷയമാണ്. സിനിമാ രംഗം മുതല്‍ രാഷ്ട്രീയ രംഗത്ത് വരെ വെളിപ്പെടുത്തലുകളുടെ പെരുമഴക്കാലം. പത്രാധിപ സ്ഥാനത്തിരിക്കെ നടത്തിയ പ്രവൃത്തികളുടെ പേരില്‍ ഒരു കേന്ദ്രമന്ത്രിക്ക് കസേര വരെ നഷ്ടപ്പെട്ടു. വിവിധ മാധ്യമസ്ഥാപനങ്ങളിലെയും, സന്ന്യാസികളുടെയും പേരില്‍ വരെ മീടൂ ആരോപണങ്ങള്‍. മാന്യന്‍മാരെന്ന് തെറ്റിദ്ധരിച്ചവരുടെ മുഖംമൂടികള്‍ വലിച്ച് കീറുന്ന ഈ പ്രക്രിയയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ഇതോടൊപ്പം ഒരു ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. 

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവിധ വിഷയങ്ങള്‍ക്കൊപ്പം മീടൂ പ്രചരണങ്ങളെക്കുറിച്ചും ചോദ്യം കടന്നുവന്നത്. 'മീടൂ സ്ത്രീകള്‍ക്ക് മഹത്തായ നിമിഷമാണെന്ന് ഉറപ്പാണ്. പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും, ഇത് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നില്ലെന്നും കൂടി ഉറപ്പാക്കണം', സൂപ്പര്‍സ്റ്റാര്‍ അഭിപ്രായപ്പെട്ടു. 

തന്റെ പുരുഷ സഹതാരങ്ങളോട് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ സംസാരിക്കുകയോ ചെയ്യാറുണ്ടോയെന്ന് അടുത്ത ചോദ്യം. ഇതിനും തലൈവര്‍ വ്യക്തമായ മറുപടി നല്‍കി. സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനായ നടികര്‍ സംഘം തൊഴിലിടത്തെ പീഡനം തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി രജനികാന്ത് ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ സംസാരിക്കാനും നേരിടാനും ഒരു ഫോറം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നടികര്‍ സംഘം. ഇത് സ്ഥാപിച്ച് കഴിഞ്ഞെന്നാണ് വിശ്വാസം, താരം പറയുന്നു. 

തമിഴ് സിനിമയില്‍ പ്രമുഖ ഗാനരചയിതാവ് വൈരമുത്തു, സംവിധായകന്‍ സുസി ഗണേശന്‍, ഗായകന്‍ കാര്‍ത്തിക് എന്നിവരുടെ പേരുകള്‍ മീടൂവില്‍ പെട്ടിരുന്നു, ഇതിന് പുറമെ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും പുറത്താക്കിയാണ് പ്രതികരിച്ചത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.