CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 11 Seconds Ago
Breaking Now

രണ്ടാം ഹിതപരിശോധന വരട്ടെ; ബ്രക്‌സിറ്റ് കരാറില്‍ പ്രധാനമന്ത്രിക്ക് അടുത്ത തിരിച്ചടി; യൂണിവേഴ്‌സിറ്റീസ് & സയന്‍സ് മിനിസ്റ്റര്‍ സാം ഗിമിയ രാജിവെച്ചു; സ്ഥാനം ഒഴിയുന്ന ഏഴാമന്‍; ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കവെ തെരേസ മേയ് പിന്തുണ നേടാന്‍ വിയര്‍ക്കും

സാമിന്റെ രാജി കൂടുതല്‍ ഫ്രണ്ട് ബെഞ്ചേഴ്‌സിന് രാജിവെയ്ക്കാനുള്ള പ്രചോദനമാകുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ ഭയം

തെരേസ മേയുടെ ബ്രക്‌സിറ്റ് കരാറില്‍ എതിര്‍പ്പ് രേഖപ്പെടുത്തി ഏഴാമത്തെ മന്ത്രി രാജിവെച്ചു. യൂണിവേഴ്‌സിറ്റീസ് & സയന്‍സ് മിനിസ്റ്റര്‍ സാം ഗിമിയയാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രാജിക്കത്ത് സമര്‍പ്പിച്ച് സ്ഥാനം ഒഴിഞ്ഞത്. യൂറോപ്പില്‍ തുടരാന്‍ വോട്ട് രേഖപ്പെടുത്തിയ ഗിമിയ രണ്ടാം ഹിതപരിശോധന വേണമെന്നാണ് ആവശ്യപ്പെടുന്നത്. ദേശീയ താല്‍പര്യം സംരക്ഷിക്കാത്ത ബ്രസല്‍സുമായുള്ള കരാര്‍ അംഗീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ടോറി എംപി വ്യക്തമാക്കി. ഫ്രണ്ട് ബെഞ്ചില്‍ നിന്നും കുടിയൊഴിയുന്നവരുടെ എണ്ണമേറുന്നത് തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ്. 

വികാരപരമായ രാജിക്കത്ത് ഈസ്റ്റ് സറേ എംപി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുകയോ, രണ്ടാമതൊരു വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുകയോ ചെയ്യാന്‍ മടിക്കേണ്ടെന്നാണ് ഈ 42-കാരന്‍ ഗവണ്‍മെന്റിന് നല്‍കുന്ന ഉപദേശം. 'നമ്മുടെ മുന്നിലുള്ള തീരുമാനം മാറ്റിമറിയ്ക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് എല്ലാ തലത്തിലും ഓപ്ഷനുകള്‍ പരിശോധിക്കാന്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്. ഭാവി എന്തായിരിക്കണമെന്ന് ജനങ്ങളോട് തന്നെ വീണ്ടും ആവശ്യപ്പെടാനും മടിക്കേണ്ട. നമുക്ക് മുന്നിലുള്ള വഴികളെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ ധാരണകളുണ്ട്', സാം ഗിമിയ വ്യക്തമാക്കി. 

സാമിന്റെ രാജി കൂടുതല്‍ ഫ്രണ്ട് ബെഞ്ചേഴ്‌സിന് രാജിവെയ്ക്കാനുള്ള പ്രചോദനമാകുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ ഭയം. പിന്‍വാങ്ങാനുള്ള കരാറില്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച മുതല്‍ ചര്‍ച്ചരള്‍ ആരംഭിക്കാനിരിക്കവെ ഇങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ നിലംപൊത്തും. ഡിസംബര്‍ 11ന് ചര്‍ച്ച പൂര്‍ത്തിയാക്കി വോട്ടിംഗ് നടത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഉയരുന്നത് കനത്ത വെല്ലുവിളിയാണ്. ഡൊമിനിക് റാബ്, എസ്‌തെര്‍ മക്വേ, സുവെല്ല ബ്രേവര്‍മാന്‍, റാമില്‍ ജയവര്‍ദ്ധനെ, റെഹ്മാന്‍ ചിസ്തി, ശൈലേഷ് വരാ എന്നിവരും ഫ്രണ്ട് ബെഞ്ചില്‍ നിന്നും നേരത്തെ രാജിവെച്ചിരുന്നു. കരാറിനെ പിന്തുണയ്ക്കുന്ന എംപിമാര്‍ പരാജയത്തിന് മുന്നില്‍ കീഴടങ്ങുകയാണെന്ന് സാം ആരോപിച്ചു. 

പൊതുജനം ഒരിക്കലും ഈ അടിമത്തം സ്വീകരിക്കില്ല. ബ്രിട്ടന്‍ സ്വന്തം സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് അടിയറവെയ്ക്കുന്നതെന്ന എംപിയുടെ വാക്കുകള്‍ മറ്റ് എംപിമാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ്.  




കൂടുതല്‍വാര്‍ത്തകള്‍.