CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 8 Minutes 23 Seconds Ago
Breaking Now

മരക്കൂട്ടത്ത് വച്ച് ശശികലയെ പിടികൂടി അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് പ്രത്യേക പുരസ്‌കാരം

ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ശബരിമലയില്‍ പ്രതിഷേധത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് പുരസ്‌കാരം നല്‍കും. സദ്‌സേവന രേഖയും ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. നവംബര്‍ 16 നായിരുന്നു ശശികലയെ അറസ്റ്റ് ചെയ്തത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

വനിതാ എസ്‌ഐമാര്‍ അടക്കമുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. രണ്ട് പേര്‍ക്ക് ആയിരം രൂപയും ബാക്കിയുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്. എലിസബത്ത്, രാധാമണി, അനില്‍ കുമാരി, ഉമാദേവി, പ്രേമലത, സീത ,സുശീല, അനില്‍കുമാരി, ത്രേസ്യ സോസ, സുശീല എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

തന്നെ തടഞ്ഞതിന് പോലീസുകാര്‍ക്ക് പുരസ്‌കാരം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ശശികല പ്രതികരിച്ചു. ഇങ്ങനെയെങ്കില്‍ താന്‍ ഇനിയും മല കയറാന്‍ തയ്യാറാണെന്നും ശശികല പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.