CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 38 Seconds Ago
Breaking Now

ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

നടി സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു. ബിജുമേനോന്റെ നായികയായാണ് നടി വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് തീരുമാനമായില്ല. ചിത്രീകരണം ഇന്ന് ആരംഭിക്കും.

സജീവ് പാഴൂര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ്. ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായിരുന്ന സംവൃത വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്.

ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്ന നടി അടുത്തയിടെ റിയാലിറ്റി ഷോയിലൂടെ തിരിച്ചെത്തിയിരുന്നു. 2004ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.