CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 34 Seconds Ago
Breaking Now

സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം ചെലവഴിച്ചത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് ജാക്കി ചാന്‍

സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് ആത്മകഥയില്‍ ജാക്കി ചാന്‍. എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു.

'പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു. നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി'. ആത്മകഥയില്‍ പറയുന്നു. 

സ്വന്തം ഭാര്യയോട് നീതി പുലര്‍ത്തിയിരുന്നില്ലെന്നും ജാക്കിചാന്‍ വ്യക്തമാക്കിയിരുന്നു. വീടു വിട്ടിറങ്ങിയ മകളെ കുറിച്ച് ജാക്കിചാന്‍ ഒന്നും കുറിച്ചിട്ടില്ല. അവര്‍ സ്വവര്‍ഗ്ഗ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.