CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 42 Seconds Ago
Breaking Now

നഗ്നരായി വിവാഹം കഴിയ്ക്കും ; ദീപികയെ പോലെ മേനി നടിക്കാനില്ലെന്ന് രാഖി സാവന്ത്

40ാം വയസില്‍ വിവാഹിതയാകുന്നുവെന്ന് പ്രഖ്യാപിച്ച രാഖി സാവന്ത് വീണ്ടും സംഭവം കൊഴുപ്പിക്കുകയാണ്. രാഖി കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാലിനെയാണ് വിവാഹം ചെയ്യുന്നത്. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ ദീപിക പദുക്കോണിനെയും രണ്‍വീര്‍സിംഗിനെയും വെല്ലുവിളിച്ചാണ് രാഖി വീണ്ടും വിവാഹവാര്‍ത്തയ്ക്ക് എരിവും പുളിവും നല്‍കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം. ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഡിസൈനില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിക്കുന്നു. പരമാവധി ചെലവുകള്‍ ചുരുക്കിയാകും തന്റെ വിവാഹമെന്നും രണ്‍വീറിനെയും ദീപികയേയും പോലെ മേനി നടിക്കാന്‍ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.