CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 17 Seconds Ago
Breaking Now

ഈസ്റ്റ്ഹാമില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു ; തിരുവല്ലക്കാരി ഷൈനി സജി മരിച്ചത് ബോവല്‍ കാന്‍സര്‍ മൂലം

ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

യുകെ മലയാളികളെ വേദനയിലാഴ്ത്തി ഒരു മരണം കൂടി . ഒന്നര മാസം മുമ്പ് ആണ് 46 കാരിയായ ഷൈനി സജിയെന്ന മലയാളി നഴ്‌സ് ബൊവല്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിക്കുകയും ഇന്നലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

തിരുവല്ല സ്വദേശിയായ ഷൈനിയും കുടുംബവും ഈസ്റ്റ്ഹാമിലായിരുന്നു താമസം. മക്കളും ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന ഷൈനി ഓങ്കോളജിയുടെ സ്‌പെഷ്യലിസ്റ്റ് നഴ്‌സായിട്ടാണ് ജോലി ചെയ്തിരുന്നത്. റാന്നി കുന്നുംപുറത്ത് സജിയാണ് ഷൈനിയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍ മക്കളുണ്ട്. മൂത്തയാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ സ്റ്റാലിന്‍, ഇളയ മകന്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്റ്റീവും.

അഞ്ചാനി പള്ളിക്കല്‍ കുടുംബാംഗമാണ് ഷൈനി. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും




കൂടുതല്‍വാര്‍ത്തകള്‍.