CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 39 Seconds Ago
Breaking Now

ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി

ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. വിവാഹനിശ്ചയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒക്ടോബറില്‍ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് അര്‍ജുന്‍ നിഖിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. സൗബിന്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'ബിടെക്ക്', 'മന്ദാരം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വളരെ കുറച്ചു നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞിരിക്കുകയാണ് അര്‍ജുന്‍. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം വരത്തനിലും അര്‍ജുന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.