CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 47 Seconds Ago
Breaking Now

ഒരു ജോഡി ഷൂസിന് വേണ്ടി ഒരുത്തന്റെ ജീവനെടുക്കുന്ന ബ്രിട്ടന്‍; പ്രൈമറി സ്‌കൂളിന് സമീപം കുത്തേറ്റ് മരിച്ച 20-കാരന്റെ ജീവനെടുത്തത് കാലില്‍ കിടന്ന വിലയേറിയ ഷൂസ്; കുത്തിവീഴ്ത്തിയ ശേഷം ഷൂസുമായി കടന്നത് 30 വയസ്സുള്ള സ്ത്രീ; പ്രതി അറസ്റ്റില്‍

ഷൂസിന്റെ പേരിലുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന പ്രദേശവാസികളുടെ സൂചന സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല

അതെ, നിങ്ങള്‍ വായിച്ചത് ശരിയാണ്. ഒരു ജോഡി ഷൂസാണ് ഒരു ജീവന്റെ വില. മറ്റൊരാളുടെ കാലില്‍ കിടക്കുന്ന ഷൂസ് സ്വന്തമാക്കാന്‍ കൈയിലിരിക്കുന്ന കത്തിയെടുത്ത് ചിലപ്പോള്‍ നെഞ്ചില്‍ കുത്തിയിറക്കും, അതാണ് ബ്രിട്ടന്റെ മനസ്സ്. കാലില്‍ കിടന്ന വിലയേറിയ ഷൂസ് തട്ടിയെടുക്കാന്‍ 20 വയസ്സുകാരന്റെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 30 വയസ്സുള്ള ഒരു സ്ത്രീയാണ് പിടിയിലായത്. ലണ്ടനിലെ വാല്‍താംസ്റ്റോവിലുള്ള വീട്ടില്‍ നിന്നും ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ ലണ്ടന്‍ കോള്‍നിയിലേക്ക് പോകവെ നവംബര്‍ 28-നാണ് ഇരുപതുകാരന്‍ അഹ്‌സാനുള്ള നവാസായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് തുടര്‍ച്ചയായി കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. 

വാല്‍സിംഗാം വേയില്‍ രാത്രി 7.15-ഓടെയാണ് നവാസായിയെ ചെരുപ്പില്ലാതെ പരുക്കേറ്റ നിലയില്‍ ഒരു വഴിപോക്കന്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും പാരാമെഡിക്കുകളുടെ ശ്രമം പാഴായതോടെ യുവാവ് മരണത്തിന് കീഴടങ്ങി. 30 വയസ്സുള്ള ഒരു സ്ത്രീയാണ് സംഭവത്തില്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന് സമീപത്താണ് ഇവര് താമസിക്കുന്നത്. യുവാവ് അണിഞ്ഞിരുന്ന വിലയേറിയ ഷൂസിന്റെ പേരില്‍ ഇവരുമായി തര്‍ക്കം നടക്കുകയും ഇതിനൊടുവിലാണ് കൊലപാതകം നടന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. 

നവാസായിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സ്ത്രീ കസ്റ്റഡിയിലാണെന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കോണ്‍സ്റ്റാബുലറിയിലെ മേജര്‍ ക്രൈം ടീം സ്ഥിരീകരിച്ചു. വാല്‍സിംഗാം വെയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിന് നിരവധി തവണ കുത്തേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. ബെഡ്‌ഫോര്‍ഡ്ഷയര്‍, കേംബ്രിഡ്ജ്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ക്രൈം യൂണിറ്റുകളാണ് കൊലപാതകത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. അതേസമയം ഷൂസിന്റെ പേരിലുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന പ്രദേശവാസികളുടെ സൂചന സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. 

സ്വസ്ഥമായ പ്രദേശത്ത് ഇത്തരം ഒരു കൊലപാതകം നടന്നത് പ്രദേശവാസികളെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ 101-ല്‍ വിളിക്കണമെന്നാണ് പോലീസ് അഭ്യര്‍ത്ഥിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.