ഹെയര്‍ ഡൈ ചെയ്ത ഫ്രഞ്ച് യുവതിയുടെ മാറ്റം കണ്ട് ഞെട്ടി ലോകം. ഡൈയ്ക്ക് പിന്നാലെ യുവതിയുടെ മുഖം അസാധാരമായ വിധം വീര്‍ത്ത് തടിക്കുകയായിരുന്നു. അലര്‍ജിയാണ് പ്രശ്നമായത്. 19 കാരിയായ എസ്തെല്ല എന്ന യുവതിയാണ് ഹെയര്‍ഡൈ ചെയ്ത് മുഖം വിരൂപമായെന്ന വിഷമത്തില്‍ രംഗത്തെത്തിയത്.
അലര്‍ജി തടയാനുള്ള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ച് വലുപ്പമായെന്നും എസ്തലേ പറയുന്നു. പ്രൊഡക്ട് ടെസ്റ്റ് ചെയ്യാനായി വളരെ കുറച്ച് മാത്രമാണ് താന്‍ പരീക്ഷിച്ചതെന്നും ഹേയര്ഡേ മുഖത്ത് അബദ്ധത്തില്‍ പടര്‍ന്നതോടെ അസാധാരണമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും യുവതി പറയുന്നു.
പാരഫിനിലെനിയഡയാമിന് എന്ന കെമിക്കലാണ് യുവതിയ്ക്ക് അലര്ജിയുണ്ടക്കിയത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട്. മുഖവും നാക്കും തടിച്ച് വീര്‍ത്തു. ഒരു രാത്രി മുഴുവന്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് മുഖം വീര്‍ത്തത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം പവയ നിലയിലേക്ക് മടങ്ങിവരികയാണ്. കടുത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും ഇനി ആര്‍ക്കും ഇതുണ്ടാകരുതെന്നും എസ്തലേ പറയുന്നു.