CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 40 Seconds Ago
Breaking Now

ബ്രിട്ടീഷ് ഗ്യാസിന്റെ ഇരട്ടത്താപ്പില്‍ രോഷാകുലരായി കസ്റ്റമേഴ്‌സ്; ബോയിലര്‍ ഇന്‍ഷുറന്‍സിന് ഈടാക്കുന്നത് മൂന്നിരട്ടി തുക; വാര്‍ഷിക കവറേജിനായി 841 പൗണ്ട് അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കത്ത്; കുറയ്ക്കാന്‍ ഈ വഴി പ്രയോഗിക്കാം

പുതിയ കസ്റ്റമറിന് ഒരു വര്‍ഷത്തേക്ക് കേവലം 234 പൗണ്ട് മതിയെന്ന് കമ്പനി വെബ്‌സൈറ്റ്

പുതിയ കസ്റ്റമേഴ്‌സിനെ വരുതിയിലാക്കാന്‍ മികച്ച ഓഫറുകള്‍ നല്‍കുന്നതാണ് സ്ഥാപനങ്ങളുടെ രീതി. എന്നാല്‍ വിശ്വസ്തത പുലര്‍ത്തി സേവനങ്ങള്‍ ഉപയോഗിക്കുന്ന പഴയ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ഓഫറുകള്‍ പോലും നല്‍കാറില്ല. ബ്രിട്ടീഷ് ഗ്യാസും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ബോയിലര്‍ ഇന്‍ഷുറന്‍സിന്റെ പേരിലാണ് ഉപഭോക്താക്കളില്‍ നിന്നും മൂന്നിരട്ടി കൂടുതല്‍ തുക എനര്‍ജി കമ്പനി അടിച്ചെടുക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് ഇത്രയും തുക വേണ്ടെന്നിരിക്കെയാണ് വിശ്വസ്തരായ ഉപഭോക്താക്കളോട് ഈ ഇരട്ടത്താപ്പ്.

വാര്‍ഷിക കവറേജിനായി 841 പൗണ്ട് വരെ അടച്ച് സേവനം പുതുക്കാന്‍ ആവശ്യപ്പെട്ട് കമ്പനി ചില ഉപഭോക്താക്കള്‍ക്ക് കത്തയച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ കസ്റ്റമറിന് ഒരു വര്‍ഷത്തേക്ക് കേവലം 234 പൗണ്ട് മതിയെന്ന് കമ്പനി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇതിന് 50 പൗണ്ടിന്റെ ഗിഫ്റ്റ് കാര്‍ഡ് ഒപ്പം ലഭിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്രിട്ടീഷ് ഗ്യാസ് ഉപയോക്താവായി ഇരുന്നിട്ട് റിന്യൂവലിനായി 17% അധികം തുക നല്‍കണമെന്നതിനെതിരെ ജെയിംസ് പുര്‍ലിംഗ് എന്നയാള്‍ ട്വിറ്ററില്‍ പരാതിയുമായി എത്തി. അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുപറിയാണ് നടക്കുന്നതെന്ന് ജെയിംസ് ആരോപിച്ചു. 

എന്നാല്‍ കമ്പനി ചോദിക്കുന്ന തുക നല്‍കാതെ രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ടെന്ന് മറ്റൊരു ഉപയോക്താവിന്റെ അനുഭവം തെളിവാകുന്നു. അല്‍പ്പം കഷ്ടപ്പെട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ 508 പൗണ്ട് ആവശ്യപ്പെട്ടത് 360 പൗണ്ടായി കുറച്ചെന്ന് മിഷേല്‍ മുറാത് എന്ന ഉപയോക്താവ് വ്യക്തമാക്കി. മുന്‍പത്തെ വര്‍ഷത്തേക്കാള്‍ കുറവ് തുകയ്ക്ക് പരിപാടി നടന്നെന്ന് ഇവര്‍ പറയുന്നു. 

റിസ്‌ക് ഫാക്ടര്‍ കൂടി പരിഗണിച്ച ശേഷമാണ് റിന്യൂവല്‍ തീരുമാനിക്കുന്നതെന്ന് ബ്രിട്ടീഷ് ഗ്യാസ് വക്താവ് അവകാശപ്പെട്ടു. എന്തായാലും കൂടുതല്‍ മികച്ച ഡീലുകളിലേക്ക് മാറി ലാഭം നേടാനും ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്ന് വിച്ച്? വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.