CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 6 Seconds Ago
Breaking Now

ആകാശത്ത് നിന്നും വവ്വാലുകള്‍ ചത്തുവീണു; 5500 വവ്വാലുകളെ കണ്ട വീട്ടമ്മ പേടിച്ച് വീടുവിട്ട് ഓടി

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ഈ അവസ്ഥ നേരിട്ട ഒരു വീട്ടമ്മ വീടുവിട്ട് ഓടുകയാണ് ചെയ്തത്.

ഹൊറര്‍ ചിത്രങ്ങളിലാണ് ഇതുപോലുള്ള സീനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ഈ അവസ്ഥ നേരിട്ട ഒരു വീട്ടമ്മ വീടുവിട്ട് ഓടുകയാണ് ചെയ്തത്. അയ്യായിരത്തിലേറെ വവ്വാലുകളാണ് ആകാശത്ത് നിന്നും ചത്തുതാഴെ വീണത്. വീടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഫിലിപ്പാ ഷൂറാണ് പുഴുക്കള്‍ നിറഞ്ഞ വവ്വാലുകളുടെ മൃതദേഹങ്ങള്‍ കണ്ട് ഭയന്നോടിയത്. 

എന്നാല്‍ എന്തെങ്കിലും ദുരൂഹമായ കാര്യം കൊണ്ടൊന്നുമല്ല വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണതെന്ന് പിന്നീട് കണ്ടെത്തി. പ്രദേശത്ത് ഉണ്ടായ അതിശക്തമായ ഉഷ്ണക്കാറ്റാണ് വ്വവാലുകളുടെ ജീവനെടുത്തത്. ആയിരക്കണക്കിന് വവ്വാലുകളാണ് ഇതുമൂലം ആകാശത്ത് നിന്നും ചത്തുവീണതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ പ്രതിഭാസം മൂലം വവ്വാലുകള്‍ ചത്ത് ചീയാന്‍ തുടങ്ങി. ദുര്‍ഗന്ധം വ്യാപകമായതോടെ ക്രിസ്മസ് കരോള്‍ സര്‍വ്വീസ് പോലും റദ്ദാക്കി. 

തന്റെ രണ്ട് മക്കളെയും കൂട്ടി ഷൂര്‍ മറ്റൊരു വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറിയിരിക്കുകയാണ്. വീട് പൂര്‍ണ്ണമായും വൃത്തിയാക്കാതെ താമസം മാറാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. ഇതൊരു വലിയ പൊതുജാനരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഈയടുത്തുണ്ടായ ചൂട് കാറ്റ് 40 സെല്‍ഷ്യസ് വരെയായി വര്‍ദ്ധിച്ചിരുന്നു. 

ഷൂറിന്റെ പൂന്തോട്ടത്തില്‍ ചത്തുവീണ വവ്വാലുകളെ മാറ്റാനായി വോളണ്ടിയര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.