50 കിലോ മാത്രം ഭാരമുള്ള മനുഷ്യന്റെ നെഞ്ചില്‍ 133 കിലോ ഭാരം കയറ്റിവെച്ചാല്‍ എന്താകും അവസ്ഥ. കൃത്യസമയത്ത് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടി നെഞ്ച് തകര്‍ന്ന് മരിക്കും. ഇത്രയും തൂക്കമുള്ള ഒരു സ്ത്രീയാണ് കാമുകന്റെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തിയത്. 44-കാരി വിന്‍ഡി തോമസാണ് കാമുകന് കീനോ ബട്ലറുടെ നെഞ്ചില്‍ കയറിയിരുന്നത്.
പെന്‍സില്‍വാനിയയിലെ വീട്ടില്‍ വെച്ച് നടന്നത് കൊലപാതകമാണെന്ന് വിന്‍ഡി കോടതിയില്‍ സമ്മതിച്ചു. 36 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഈ കേസില്‍ യുവതിയെ കാത്തിരിക്കുന്നത്. പങ്കാളിയുടെ കൈയില്‍ കുത്തിയതിനും, മേശക്കാല് ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്ത ശേഷമാണ് ശരീരത്തില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ചത്.
മദ്യപിച്ച് ലക്കുകെട്ട ശേഷം കൊക്കെയിന്‍ വാങ്ങാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് വിന്‍ഡി പോലീസിന് മൊഴി നല്കി. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് ശരീരത്തിന്റെ ഭാരം ഉപയോഗിച്ച് ഇവര്‍ ഇരയെ ശ്വാസംമുട്ടിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും, കുടിച്ച് ബോധം കെട്ട് വീണുപോയതാണെന്നുമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതിഭാഗം വാദിച്ചത്.
എന്നാല്‍ യുവാവിന്റെ ശരീരത്തിനേറ്റ പരുക്കുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ഒപ്പം കാമുകനെ കൊന്ന വിവരം വിന്‍ഡി തന്നെ പോലീസിനോട് വിളിച്ച് പറയുകയും ചെയ്തിരുന്നു. തലയിലും കഴുത്തിലും ഏറ്റ ആഘാതവും ശ്വസിക്കാന്‍ കഴിയാതെയുമാണ് കീനോ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം സ്ഥിരീകരിച്ചു.