CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 17 Seconds Ago
Breaking Now

ഭാരത് മാതാകി ജയ് വിളിക്കരുത് , കോണ്‍ഗ്രസിന്റെ ഫത്വയുണ്ടെന്ന് കളിയാക്കി പ്രധാനമന്ത്രി ; അംബാനിയ്ക്ക് ജയ് വിളിക്കുന്നതാകും നല്ലതെന്ന് രാഹുലും !

രാഹുല്‍ ഗാന്ധി ആള്‍വാറില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകളാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ ഫത്വയായി വിശേഷിപ്പിച്ചത്

രാജസ്ഥാനിലെ അവസാനവട്ട ഹൈലെവല്‍ പ്രചരണങ്ങളില്‍ ചോദ്യവും, മറുപടിയുമായി ബിജെപിയുടെയും, കോണ്‍ഗ്രസിന്റെയും പ്രചാരണ പരിപാടികള്‍. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ഫത്വ ഇറക്കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ സിക്കാറില്‍ പ്രസ്താവിച്ചത്. റാലികള്‍ ഭാരത് മാതാ കീ ജയ് വിളിച്ച് ആരംഭിക്കരുതെന്നാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി പറയുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.

പിറന്ന മണ്ണിനോടുള്ള കോണ്‍ഗ്രസിന്റെ ബഹുമാനക്കുറവാണ് ഇത് കാണിക്കുന്നതെന്നും, അവര്‍ നാണിക്കണമെന്നുമാണ് പ്രധാനമന്ത്രി റാലിയില്‍ അഭിപ്രായപ്പെട്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ ആഴ്ച തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

രാഹുല്‍ ഗാന്ധി ആള്‍വാറില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകളാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ ഫത്വയായി വിശേഷിപ്പിച്ചത്. എല്ലാ പ്രസംഗങ്ങളിലും മോദി ഭാരത് മാതാ കീ ജയ് പറയും എന്നിട്ട് പണി ചെയ്യുന്നത് അനില്‍ അംബാനിക്ക് വേണ്ടിയാണ്. 2016 റാഫേല്‍ കരാറില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വഴിവിട്ട ആനുകൂല്യം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഭാരത് മാതാ കീ ജയ് വിളിക്കുന്നതിന് പകരം അനില്‍ അംബാനി കീ ജയ്, മെഹുല്‍ ചോക്‌സി കീ ജയ്, നിരവ് മോദി, ലളിത് മോദി എന്നിവര്‍ക്കാണ് ജയ് വിളിക്കേണ്ടത്. ഭാരത് മാതാ എന്നാല്‍ മുഴുവന്‍ രാജ്യവുമാണ്. ഇവിടുത്തെ കര്‍ഷകരുടെയും, കോടിക്കണക്കിന് യുവാക്കളുടെയും, സ്ത്രീകളുടെയും, തൊഴിലാളികളുടെയും വികാരമാണ്', രാഹുല്‍ പ്രസ്താവിച്ചു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.