CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 11 Seconds Ago
Breaking Now

യുകെയില്‍ ആദ്യമായി ഐഫോണ്‍ ഹെല്‍ത്ത് ആപ്പ് ഒരു കൊലപാതകിയെ കുടുക്കിയപ്പോള്‍ പ്രതിസ്ഥാനത്ത് ഇന്ത്യക്കാരന്‍! ഭാര്യയെ കൊന്ന് 2 മില്ല്യണ്‍ ലൈഫ് ഇന്‍ഷുറന്‍സും നേടി ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗ കാമുകനൊപ്പം ജീവിക്കാന്‍ മോഹിച്ച മിതേഷിന്റെ നീക്കങ്ങള്‍ക്ക് ആപ്പ് തെളിവായി; കുറ്റക്കാരനെന്ന് തെളിഞ്ഞു, കാത്തിരിക്കുന്നത് ജീവപര്യന്തം

മെയ് 14ന് ഒരു ടെസ്‌കോ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് സ്വന്തം കൈകൊണ്ട് മിതേഷ് ജെസീക്കയെ കൊലപ്പെടുത്തി

ഐഫോണ്‍ ഉപയോഗിക്കുന്ന ആരോഗ്യത്തില്‍ ശ്രദ്ധയുള്ളവരെല്ലാം ഉപയോഗിക്കുന്ന ഒരു ആപ്പാണ് ഐഫോണ്‍ ഹെല്‍ത്ത് ആപ്പ്. നമ്മുടെ ഓരോ നീക്കങ്ങളിലും എടുക്കുന്ന ഊര്‍ജ്ജവും ഹൃദയമിടിപ്പുമെല്ലാം രേഖപ്പെടുത്തി ആരോഗ്യ സന്ദേശങ്ങള്‍ നല്‍കുന്ന ഈ ആപ്പ് യുകെയില്‍ ആദ്യമായി ഒരു കൊലപാതകിയെ കുടുക്കാനുള്ള തെളിവായി മാറിയപ്പോള്‍ കുടുങ്ങിയത് ഒരു ഇന്ത്യന്‍ വംശജന്‍. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ കാമുകനോടൊപ്പം സുഖമായി ജീവിക്കാമെന്ന് കൊതിച്ച ഫാര്‍മസിസ്റ്റ് മിതേഷ് പട്ടേലാണ് ആപ്പില്‍ കുടുങ്ങിയത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 

മിഡില്‍സ്ബറോയില്‍ നിന്നുമുള്ള മിതേഷ് പട്ടേലാണ് സ്വവര്‍ഗ്ഗ കാമുകനോടൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഇവരുടെ പേരിലുള്ള 2 മില്ല്യണ്‍ പൗണ്ടിന്റെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാന്‍ കൊലപാതകം ഒരു മോഷണശ്രമത്തിനിടെയുള്ള മരണമാക്കി മാറ്റാനായിരുന്നു മിതേഷിന്റെ ശ്രമം. ഭാര്യയുടെ അണ്ഡം ഫ്രീസ് ചെയ്തുവെച്ച് കാമുകന്‍ ഡോ. അമിത് പട്ടേലിനൊപ്പം കുടുംബം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനായുള്ള നെട്ടോട്ടം ഐഫോണ്‍ ഹെല്‍ത്ത് ആപ്പും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിലെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് യുകെയില്‍ ആദ്യമായി ഈ ആപ്പ് ഉപയോഗിച്ച് ഒരു കൊലപാതകിയെ കുടുക്കുന്നത്. 

ജെസീക്ക കൊല്ലപ്പെട്ട സമയത്ത് മിതേഷിന്റെ നീക്കങ്ങള്‍ക്ക് പതിവില്ലാത്ത വേഗതയും, രൂക്ഷവുമായിരുന്നുവെന്ന് ആപ്പ് തെളിവ് നല്‍കി. വീട്ടില്‍ ഓടിനടന്ന് മോഷണശ്രമം നടന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് ആപ്പ് ശ്രദ്ധിച്ചത്. അതേസമയം ഇതേ ആപ്പ് ഉപയോഗിച്ചിരുന്ന ജെസീക്ക അനക്കമറ്റ് ഇരുന്നതും ഐഫോണ്‍ ഹെല്‍ത്ത് ആപ്പ് രേഖപ്പെടുത്തി. ഭാര്യ മരിച്ച ശേഷമാണ് ഫോണ്‍ 14 പേസ് നീങ്ങിയത്. ഇതാകട്ടെ മോഷ്ടാവ് അബദ്ധത്തില്‍ ഉപേക്ഷിച്ചെന്ന മട്ടില്‍ പുറത്ത് ഉപേക്ഷിച്ചപ്പോള്‍ മാത്രം. ആറ് വര്‍ഷക്കാലമായി ഭര്‍ത്താവിന്റെ പുരുഷന്‍മാരോടുള്ള പ്രേമം നിശബ്ദമായി സഹിച്ച് വരികയായിരുന്നു ജെസീക്ക. മിതേഷ് കുറ്റക്കാരനെന്ന് വിധിച്ച കോടതിയിലെ പബ്ലിക് ഗ്യാലറിയില്‍ നിന്നും 'യെസ്' വിളികള്‍ മുഴങ്ങുകയായിരുന്നു. 

എനിക്ക് ഭാര്യയെ കൊല്ലണം എന്നു തുടങ്ങിയ ഇന്റര്‍നെറ്റ് സേര്‍ച്ചുകള്‍ നടത്തിയ ശേഷമാണ് മെയ് 14ന് ഒരു ടെസ്‌കോ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് സ്വന്തം കൈകൊണ്ട് മിതേഷ് ജെസീക്കയെ കൊലപ്പെടുത്തിയത്. ജീവപര്യന്തം ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് ഇയാളോട് വ്യക്തമാക്കി. 12 ദിവസം കൊണ്ടാണ് ജൂറി മിതേഷിന്റെ കുറ്റകൃത്യം തെളിഞ്ഞതായി വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.