CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 19 Seconds Ago
Breaking Now

ബ്ലാക്‌ബേണില്‍ 42-കാരനും, മകനും നേര്‍ക്ക് ക്രൂരമായ അക്രമം; ഇരയുടെ രണ്ട് ചെവിയും മുറിച്ചെടുത്തു; ഗുരുതരമായി പരുക്കേറ്റ നാല് മക്കളുടെ പിതാവ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍; തെമ്മാടിക്കൂട്ടത്തില്‍ 13 വയസ്സുള്ള അക്രമിയും

ക്രൂരമായ അക്രമത്തില്‍ ഏറ്റ ഗുരുതരമായ പരുക്കുകളില്‍ നിന്നും പിതാവ് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഈ കുടുംബം

തെമ്മാടിക്കൂട്ടം നടത്തിയ അതിക്രൂരമായ അക്രമത്തില്‍ നാല് കുട്ടികളുടെ പിതാവായ മനുഷ്യന്റെ രണ്ട് ചെവികള്‍ അറുത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ 42-കാരന്‍ സാജേദ് ചൗധരി കോമയിലാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇവര്‍ താമസിക്കുന്ന തെരുവില്‍ വെച്ച് കഴിഞ്ഞ ആഴ്ചയാണ് പിതാവിനും ഒപ്പമുണ്ടായിരുന്ന മകന്‍ അഹ്‌സാന്‍ ചൗധരിക്കും (24) അക്രമം നേരിടേണ്ടി വന്നത്. സംഭവത്തില്‍ മൂന്ന് പുരുഷന്‍മാരെയും, 13 വയസ്സുള്ള ആണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അതിക്രമത്തിനും, വധശ്രമത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ലങ്കാഷയര്‍ ബ്ലാക്‌ബേണ്‍ സ്വദേശിയായ സാജേദിന്റെ വലത് ശ്വാസകോശം തകരുകയും, തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. 14 മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ ഇദ്ദേഹത്തിന്റെ ചെവികള്‍ തിരികെ തുന്നിച്ചേര്‍ത്തു. കാലുകളില്‍ നിന്നുമുള്ള സ്‌കിന്‍ ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ കുടുംബം ഞെട്ടലിലാണെന്ന് മകള്‍ മറിയ പറഞ്ഞു. ആശുപത്രിയില്‍ പിതാവ് സ്വയം ശ്വാസമെടുക്കാന്‍ പോലും കഴിയാതെ കിടക്കുകയാണ്. എന്താണ് തങ്ങളുടെ അവസ്ഥയെന്ന് വിശദീകരിക്കാന്‍ കഴിയില്ലെന്ന് ഈ 22-കാരി വ്യക്തമാക്കി. 15 വര്‍ഷക്കാലം ഈ തെരുവില്‍ കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും കാണാത്ത സംഭവമാണ് പിതാവിന് നേരെ അരങ്ങേറിയതെന്നും മറിയ ചൂണ്ടിക്കാണിച്ചു. 

സെയില്‍സ്മാനായ പിതാവിന്റെ നില വളരെ മോശമാണ്, എന്ത് സംഭവിക്കുമെന്ന് തന്നെ ഉറപ്പിച്ച, മകള്‍ പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ മകന്‍ അഹ്‌സാനും ആശുപത്രിയിലാണ്. കൈയിന്റെ പകുതിയോളം അക്രമത്തില്‍ മുറിഞ്ഞിരുന്നു. കൂടാതെ തലയ്ക്കും വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി 10.30ന് നടന്ന അക്രമത്തിന് ശേഷം ആശുപത്രിയിലെത്തിച്ച പിതാവിന്റെ അരികിലാണ് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരിയായ മറിയ. അമ്മയും, രണ്ട് ഇളയ സഹോദരങ്ങളും ആകെ തകര്‍ന്നിരിക്കുകയാണ്. ഞായറാഴ്ചയാണ് സാജേദ് ശ്വാസമെടുക്കുന്നത് നിര്‍ത്തിയത്. ഇതോടെയാണ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം വേണ്ടിവന്നത്. ക്രൂരമായ അക്രമത്തില്‍ ഏറ്റ ഗുരുതരമായ പരുക്കുകളില്‍ നിന്നും പിതാവ് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഈ കുടുംബം. 

തന്റെ പിതാവിന് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് മറിയ പറയുന്നു. ഇപ്പോള്‍ പിതാവിനും സഹോദരനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് കഴിയുക. ബ്ലാക്‌ബേണില്‍ നിന്നുമുള്ള 36-കാരന്‍ സദാഖത് അലി, 38-കാരന്‍ റഫാഖത് അലി, 62-കാരന്‍ ഫസല്‍ ഇല്‍ഹായി, 13 വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് കേസില്‍ പിടിയിലായത്. ഇവരെ ഡിസംബര്‍ 17ന് പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.