CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 38 Seconds Ago
Breaking Now

മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പോലീസ് കാന്റീനില്‍ ഉപേക്ഷിച്ച നിലയില്‍

തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി എത്തിയ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ഭോപ്പാലിലെ പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി എത്തിയ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു ദിവസമായി പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്ന നിലയില്‍ ഇവിടെ കിടക്കുകയായിരുന്നു. നവംബര്‍ 18 നാണ് സംസ്ഥാനത്ത് പോസ്റ്റല്‍ ബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 10 ന് വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് എത്തേണ്ടതാണ് ഇവ.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് മാത്രമായി നാലായിരത്തോളം പോസ്റ്റല്‍ ബാലറ്റുകളാണ് എത്തിച്ചിരുന്നത്. പോലീസ് കാന്റീനില്‍ മൂന്നു പോസ്റ്റല്‍ ബാലറ്റുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉപയോഗിക്കാതെ ഉപേക്ഷിച്ച 250 ബാലറ്റുകള്‍ വേറെയുമുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.