CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 20 Seconds Ago
Breaking Now

തെരേസ മേയെ വോട്ടിനിട്ട് തോല്‍പ്പിച്ച് ഹൗസ് ഓഫ് കോമണ്‍സ്; ബ്രക്‌സിറ്റിന്റെ ഭാവി കൈയ്യാലപ്പുറത്തെ തേങ്ങ; ബ്രിട്ടന്‍ രണ്ടാം ഹിതപരിശോധനയിലേക്ക്; കരാര്‍ നിയമോപദേശം സഭയ്ക്ക് മുന്നില്‍ പ്രഖ്യാപിക്കും

ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം മറച്ചുവെയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടി

ബ്രക്‌സിറ്റിന്റെ ഭാവി എന്ത്? ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിക്കുമോ? ഹിതപരിശോധനാ ഫലം മറന്ന് ബ്രസല്‍സിനൊപ്പം നില്‍ക്കുമോ? ഇതുവരെ പാടുപെട്ട് നേടിയ കരാര്‍ തെരേസ മേയ്ക്ക് ഉപേക്ഷിക്കേണ്ടി വരുമോ? ഒരു രണ്ടാം ഹിതപരിശോധനയിലേക്ക് രാജ്യം തള്ളപ്പെടുമോ?... ചോദ്യങ്ങള്‍ നിരവധിയാണ് ഉത്തരം ഒന്ന് മാത്രം, സംഭവിക്കാം, സംഭവിക്കാതിരിക്കാം. ഹൗസ് ഓഫ് കോമണ്‍സില്‍ അനതസാധാരണമായ സംഭവവികാസങ്ങള്‍ക്ക് വേദിയൊരുക്കി 26 വിമത ടോറി എംപിമാര്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ ബ്രക്‌സിറ്റ് ഫലം തള്ളി രണ്ടാം ഹിതപരിശോധനയ്ക്കുള്ള വഴിയാണ് ഇന്നലെ സഭയില്‍ വെട്ടിത്തെളിക്കപ്പെട്ടത്. 

സഭയില്‍ മൂന്ന് തവണയാണ് തെരേസ മേയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്. അടുത്ത ആഴ്ച മേയുടെ കരാര്‍ വോട്ടിനിട്ട് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ഹിതപരിശോധന പ്രഖ്യാപിക്കാനുള്ള അവകാശമാണ് എംപിമാര്‍ പിടിച്ചുവാങ്ങിയത്. ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ അപ്പാടെ അവസാനിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. കരാറില്ലാതെ പുറത്തിറങ്ങുന്ന സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയാണ് മുന്‍ അറ്റോണി ജനറല്‍ ഡൊമിനിക് ഗ്രീവ് പടനയിച്ചത്. 

ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം മറച്ചുവെയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിട്ടു. ആധുനിക ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് അലക്ഷ്യം നടത്തിയെന്ന് മുദ്ര ചാര്‍ത്തപ്പെട്ടു തെരേസ മേയ് ഭരണകൂടം. ടോറികള്‍ക്ക് നല്‍കിയ വിപ്പുകള്‍ പരാജയപ്പെട്ടതും നാണക്കേടായി. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ബ്രക്‌സിറ്റ് നിര്‍ത്തലാക്കപ്പെടുമെന്ന് പ്രധാനമന്ത്രി സഭയ്ക്ക് മുന്നറിയിപ്പ് നല്‍കി. 

നൂറോളം എംപിമാര്‍ കരാറില്‍ സംശയം പ്രകടിപ്പിച്ചതോടെ ഇത് സഭയില്‍ പാസാകാനുള്ള സാധ്യത കുറവാണ്. 




കൂടുതല്‍വാര്‍ത്തകള്‍.