CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 32 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം ; പത്താം ക്ലാസുകാരനെ സഹവിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് സഹവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയിലെ മാദാംഗിര്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപതാകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. 

ഭാനു പ്രതാപ് എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.ട്യൂഷനായി എത്തിയ സമയത്താണ് അക്രമം നടന്നത്. ഒരു തര്‍ക്കം ഉണ്ടാവുകയും മൂന്ന് പ്രതികള്‍ ചേര്‍ന്ന് പ്രതാപിനെ അക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെയാണ് ഒരു പ്രതി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി കുത്തിയത്. 

രാത്രി 7.30ഓടെയാണ് തങ്ങള്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് പേര്‍ ചേര്‍ന്ന് ആണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും ചോര വാര്‍ന്ന് പോകുകയാണെന്നുമായിരുന്നു വിവരം. പോലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷമാണ് ഭാനു പ്രതാപിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.